View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൈക്കുറുമ്പിയെ മേയ്ക്കും ...

ചിത്രംഗ്രാമഫോണ്‍ (2003)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംസുജാത മോഹന്‍, കോറസ്‌, ബല്‍റാം അയ്യർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 8, 2011

ആ...ആ...ആ..ആ..ആ...ആ...ആ...ആ...ആ...
സുൻ സുനനന സുൻ സുൻ
സുൻ സുനനന സുൻ സുൻ
സുൻ സുനനന സുൻ സുനനന സുൻ
സുൻ സുനനന സുൻ സുനനന സുൻ സുനനന സുൻ സുനനന

പൈക്കറുമ്പിയെ മേയ്ക്കും മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
ഉം..ഉം..ഉം..മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ
മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ
നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നിൽക്കയല്ലേ
(പൈക്കറുമ്പിയെ...)

തകതിനതിനു തകതിനതിനു തകതിനതിനു തകതിനതിനു
തകതിനതിനു തകതിനതിനു ത
തകതിനതിനു തകതിനതിനു തകതിനതിനു തകതിനതിനു
തകതിനതിനു തകതിനതിനു ത

ആറ്റോരത്തല്ലിനിലാവിൽ
അലിവോലുമൊരീറക്കുഴലിൽ
വരിവണ്ടായ് മൂളിയതാരാണ് ഓ... (2)
കല്ലു വെച്ച കമ്മലിന്മേൽ ഉമ്മ വെച്ചതുമിന്നലെ നിൻ
കാന്തമണിക്കണ്ണിണയിലെ കനകവിളക്കു കൊളുത്തിയതും
മയങ്ങുന്ന നേരത്ത് നിൻ മാറിൽ മെല്ലെ ചാരിയതും
മനസ്സിന്റെ മൺമുറിയിലെ മധുരത്തൂവെണ്ണ ഒഴുക്കിയതും
കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
(പൈക്കറുമ്പിയെ...)

കണ്ണാടിക്കസവാൽ മൂടും കായാമ്പൂക്കവിളിൽ മെല്ലെ
കടുകോളം നുള്ളിയതാരാണ് ഓ...(2)
ചെണ്ടുമണിച്ചുണ്ടിണയിലെ ചന്ദനത്തേൻ ചിന്തിയതും
മഞ്ഞണിഞ്ഞ മാറിടത്തിലെ മകരമുന്തിരിയടർത്തിയതും
പതുങ്ങി വന്നിന്നലെ നിൻ കാതിലെന്തോ ചൊല്ലിയതും
പരിഭവമാരിവില്ലായ് മനസ്സിലിന്നലെ ഒരുക്കിയതും
കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ ഓ..ഓ..ഓ..
(പൈക്കറുമ്പിയെ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 8, 2011

aa...aa..aa..aa..aa

sun sunanana sun sun
sun sunanana sun sun
sun sunanana sun sunanana sun sun
sun sunanana sun sunanana sun sunanana sun sunanana

Paikkarumbiye meykum maikkarumbiyaam penne
kaathu nilkaathevide poyaedi kannan
um.um.um..madhuvidhu kaalamalle madhuraku poyathalle
manimayil peeli randum maranittu poyathalle
naru vennilaavu pole nee virinju nilkayalle
(paikkarumbiye...)

thathinakinu thathinakinnu thathinakinu thathinakinnu
thathinakinu thathinakinnu thathinakinu thathinakinnu tha (2)

aattorathallinilaavil alivolumoreerakuzhalil
vari vandaay mooliyathaaraanu oh..oh..oh.. (2)
kallu vecha kammalinmel umma vechathum innale nin
kaantha mani kanninayile kanaka vilakku koluthiyathum
mayangunna naerathu nin maaril melle chaariyathum
manasinte manmuriyile madhurathoovenna ozhukkiyathum
kandathaanu penne kankavarnna penne
poovaninja raathrimulle oh.. oo oh..oh..
(paikkarumbiye...)

kannaadi kasavaal moodum kaayamboo kavilil melle
kadukolam nulliyathaaraanu oh..oh..oh.. (2)
chendumani chundinayile chandhanathen chinthiyathum
manjaninja maaridathile makara munthiri adarthiyathum
Pathungi vanninnale nin kaathilentho cholliyathum
paribhava maarivillay manasilinnale orukkiyathum
kandathaanu penne kankavarnna penne
poovaninja raathrimulle oh.. oo oh..oh..
(paikkarumbiye...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പൂമഴ
ആലാപനം : കെ ജെ യേശുദാസ്   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : വിദ്യാസാഗര്‍
എന്തേ ഇന്നും വന്നീല
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, കെ ജെ ജീമോൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
നിനക്കെന്റെ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
വിളിച്ചതെന്തിനു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഐ റിമംബര്‍
ആലാപനം : പോപ് ശാലിനി   |   രചന :   |   സംഗീതം : വിദ്യാസാഗര്‍
മെരി സിന്ദഗി മേന്‍ തൂ പെഹല പ്യാര്‍
ആലാപനം : പീയുഷ് സോണി   |   രചന : പീയുഷ് സോണി   |   സംഗീതം : പീയുഷ് സോണി