View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയും നിന്നോര്‍മതന്‍ ...

ചിത്രംഎന്റെ ഹൃദയത്തിന്റെ ഉടമ (2002)
ചലച്ചിത്ര സംവിധാനംഭരത് ഗോപി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

iniyum ninnormmathan ilaveyilil
viriyum mizhineerppookkalumaayi (iniyum)
ninnanthya nidraakudeeram pooki
kumbittu nilppavalaaro
oru sankeerthanam pole
oru dukha sankeerthanam pole
(iniyum)

pon para kondu nee snehamalannu
kanneerittichathettu vaangi (pon para)
dhanyayaayi theernnoraa kanyakayenthinaayi
innum kaathorthu kaathirippoo
ee kallara than agaadhathayil
oru hrithin thudippukalundo
(iniyum)

mrithyuvin kothettu nooraayi nurungum
hrithadam veendum uyarkkumenno (mrithyuvin)
etho nigoodamaam mounam vizhungiya
naadathinundaamo maattolikal
shathruvin vettettu veenavar than chudu
rakthathil pookkal vidarum
(iniyum)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍
വിരിയും മിഴിനീര്‍പൂക്കളുമായി (2)
നിന്നന്ത്യനിദ്രാകുടീരം പൂകി കുമ്പിട്ടു നില്‍പ്പവളാരോ
ഒരു സങ്കീര്‍ത്തനം പോലേ
ഒരു ദുഃഖ സങ്കീര്‍ത്തനം പോലേ
ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍ വിരിയും മിഴിനീര്‍പൂക്കളുമായി

പൊന്‍പറകൊണ്ടു നീ സ്നേഹമളന്നു
കണ്ണുനീരിറ്റിച്ചതേറ്റു വാങ്ങി (2)
ധന്യയായിത്തീര്‍ന്നോരാ കന്യകയെന്തിനായി
ഇന്നും കാതോര്‍ത്തു കാത്തിരിപ്പൂ
ഈ കല്ലറതന്‍ അഗാധതയില്‍
ഒരു ഹൃത്തിന്‍ തുടിപ്പുകളുണ്ടോ
ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍ വിരിയും മിഴിനീര്‍പൂക്കളുമായി

മൃത്യുവിന്‍ കൊത്തേറ്റു നൂറായി നുറുങ്ങും
ഹൃത്തടം വീണ്ടുമുയിര്‍ക്കുമെന്നോ (2)
ഏതോ നിഗൂഢമാം മൗനം വിഴുങ്ങിയ
നാദത്തിന്നുണ്ടാമോ മാറ്റൊലികള്‍‌
ശത്രുവിന്‍ വെട്ടേറ്റു വീണവര്‍ തന്‍ ചുടു
രക്തത്തില്‍ പൂക്കള്‍ വിടരും
(ഇനിയും നിന്നോര്‍മ്മതന്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏകാകിയാം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
പറയാത്ത മൊഴികള്‍ [D]
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
തങ്കനിലാവും
ആലാപനം : കെ ആർ ശ്യാമ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
പ്രണയം
ആലാപനം : നവീന്‍ മാധവ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
ഇല്ലൊരു മലര്‍ച്ചില്ല
ആലാപനം : പന്തളം ബാലന്‍, രാധിക തിലക്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
ഇല്ലൊരു മലര്‍ച്ചില്‍ (സാവധാനം)
ആലാപനം : പന്തളം ബാലന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
പറയാത്ത മൊഴികള്‍ [M]
ആലാപനം : ബിജു നാരായണന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍