

Chithraapaurnami raathriyil ...
Movie | Kudumbam (1967) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | R Sudarsanam |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Sreedevi Pillai chithraapournnami raathriyilinnale lajjaavathiyaay vannavale kaalathurangiyunarnnappol kaalathurangiyunarnnappol ninte naanamellaam evideppoy evideppoy? kavarnneduthoo kallanoraal kavarnneduthoo kidakkamuriyile muthuvilakkukal kaattuvannu keduthumpol mookavikaarangal vaarichoodiya moodupadathukilevideppoy evideppoy? parannupoyee kulirkaattil parannupoyi melaasakalam kinginikettiya maalatheelatha pole maarilppadarnnu kidannappol maarilppadarnnu kidannappol pootha mohangalellaamevideppoy evideppoy? pakarnneduthoo devanoraal pakarnneduthoo vidarnnakaralile munthiriyithalile veenjupakarnnu kudiykkumpol madhuvidhuraathrikal pulkividarthiya madhurasvapnangal evideppoy evideppoy? pakutheduthoo maaranoraal pakutheduthoo | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചിത്രാപൌര്‍ണ്ണമി രാത്രിയിലിന്നലെ ലജ്ജാവതിയായ് വന്നവളേ കാലത്തുറങ്ങിയുണര്‍ന്നപ്പോള്‍ കാലത്തുറങ്ങിയുണര്‍ന്നപ്പോള്‍ നിന്റെ നാണമെല്ലാം എവിടെപ്പോയ് എവിടെപ്പോയ്? കവര്‍ന്നെടുത്തൂ കള്ളനൊരാള്‍ കവര്‍ന്നെടുത്തൂ കിടക്കമുറിയിലെ മുത്തുവിളക്കുകള്‍ കാറ്റുവന്നു കെടുത്തുമ്പോള്‍ മൂകവികാരങ്ങള്‍ വാരിച്ചൂടിയ മൂടുപടത്തുകിലെവിടെപ്പോയ് എവിടെപ്പോയ്? പറന്നുപോയി കുളിര്‍കാറ്റില്‍ പറന്നുപോയി മേലാസകലം കിങ്ങിണികെട്ടിയ മാലതീ ലത പോലെ മാറില്‍പ്പടര്‍ന്നു കിടന്നപ്പോള്‍ മാറില്‍പ്പടര്‍ന്നു കിടന്നപ്പോള്‍ പൂത്ത- മോഹങ്ങളെല്ലാമെവിടെപ്പോയ് എവിടെപ്പോയ്? പകര്‍ന്നെടുത്തൂ ദേവനൊരാള്‍ പകര്‍ന്നെടുത്തൂ വിടര്‍ന്നകരളിലേ മുന്തിരിയിതളിലെ വീഞ്ഞുപകര്‍ന്നു കുടിയ്ക്കുമ്പോള്‍ മധുവിധുരാത്രികള്‍ പുല്‍കിവിടര്‍ത്തിയ മധുരസ്വപ്നങ്ങള്‍ എവിടെപ്പോയ് എവിടെപ്പോയ്? പകുത്തെടുത്തൂ മാരനൊരാള്‍ പകുത്തെടുത്തൂ |
Other Songs in this movie
- Baalyakaalasakhi
- Singer : KJ Yesudas, S Janaki | Lyrics : Vayalar | Music : R Sudarsanam
- Unarookanna Nee
- Singer : S Janaki | Lyrics : Vayalar | Music : R Sudarsanam
- Pookkilanjorivechu
- Singer : LR Eeswari | Lyrics : Vayalar | Music : R Sudarsanam