തങ്കമനസ്സിന് (D) ...
ചിത്രം | സുന്ദരപുരുഷന് (2001) |
ചലച്ചിത്ര സംവിധാനം | ജോസ് തോമസ് |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ്, രാധിക തിലക് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical thankamanassin peelikkadavile thaamarappenpoove ninte kinaavin raajakumaarano- raavani therundo chandana medundo kottaarakkettundo kaanaacheppundo velipponnundo theeraa ponkanavil maayaajaalamundo (thankamanassin) enthinu nee ee sooryane nokki punchiri thoovee poove punchiri thoovee poove enthinu nee ee maanam nokki kunkumam thoovi sandhye kunkumam thoovi sandhye irulakalumbol porulariyumbol enthinu nee innithuvazhi vannu ponnaninju vanna pon malare...O... (thankamanassin) akkarekkaavil ikkarekkaavil ithiri swapnam pootho ithiri swapnam pootho snehakkothumbil thottu thuzhanju vanno devakumaaran vanno devakumaaran naamariyaathe manamariyaathe naadariyaathe veedariyaathe poovaninjathethu then pulari...O... (thankamanassin) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തങ്കമനസ്സിന് പീലിക്കടവിലെ താമരപ്പെണ്‍പൂവേ നിന്റെ കിനാവിന് രാജകുമാരനൊ - രാവണിത്തേരുണ്ടോ ചന്ദന മേടുണ്ടോ കൊട്ടാരക്കെട്ടുണ്ടോ കാണാ ചെപ്പുണ്ടോ വേളിപ്പൊന്നുണ്ടോ തീരാ പൊന്‍ കനവില്‍ മായാജാലമുണ്ടോ (തങ്കമനസ്സിന് ) എന്തിനു നീ ഈ സൂര്യനെ നോക്കി പുഞ്ചിരി തൂകി പൂവേ പുഞ്ചിരി തൂകി പൂവേ എന്തിനു നീ ഈ മാനം നോക്കി കുങ്കുമം തൂവി സന്ധ്യേ കുങ്കുമം തൂവി സന്ധ്യേ ഇരുളകലുമ്പോള്‍ പൊരുളറിയുമ്പോള്‍ എന്തിനു നീ ഇന്നിതുവഴി വന്നു പൊന്നണിഞ്ഞു വന്ന പൊന്‍ മലരേ ...ഓ ... (തങ്കമനസ്സിന് ) അക്കരെക്കാവില്‍ ഇക്കരെക്കാവില്‍ ഇത്തിരി സ്വപ്നം പൂത്തോ ഇത്തിരി സ്വപ്നം പൂത്തോ സ്നേഹക്കൊതുമ്പില്‍ തൊട്ടു തുഴഞ്ഞു വന്നോ ദേവകുമാരന് വന്നോ ദേവകുമാരന് നാമറിയാതെ മനമറിയാതെ നാടറിയാതെ വീടറിയാതെ പൂവണിഞ്ഞതേതു തേന്‍ പുലരി ...ഓ ... (തങ്കമനസ്സിന് ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൊഞ്ചടി കൊഞ്ചും
- ആലാപനം : സ്വര്‍ണ്ണലത | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- കൊഞ്ചടി കൊഞ്ചും
- ആലാപനം : അഫ്സല് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- തൊടുന്നതു
- ആലാപനം : കെ ജെ യേശുദാസ്, മോഹന്‍ സിതാര, സ്മിത | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- ഭൂചക്രവാളങ്ങലില്
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- തുറക്കാത്ത പൊന്‍വാതില്‍
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- തങ്കമനസ്സിന് (m)
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര