View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂക്കിലഞൊറിവെച്ചു ...

ചിത്രംകുടുംബം (1967)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംആര്‍ സുദര്‍ശനം
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Lyrics submitted by: Sreedevi Pillai

pookkilanjorivachu ponnumnoolizha korthu
kunjuduppu thunnunna ponmukile
kadinjool muthinu kodukkano -ithu
kanninilaavinudukkaano?

maambookkal vidarumbol makaram pirakkumbol
mattoru muthinteyammayaakum-njan
mattoru muthinteyammayaakum

panineeril kulippikkum paadasaramaniyikkum
puliyaamothiram chaarthum njan
puliyaamothiram chaarthum njan(pokkila.)

ambalappuzhayile ashtamirohini naal
amminikkunjinekondupokum -njan
amminikkunjinekondupokum

kadalikkulakondu thulaabharam nadathum njan
kunjinu choru kodukkum-njan
kunjinu chorukodukkum (Pookkila...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പൂക്കില ഞൊറിവെച്ച് പൊന്നുംനൂലിഴകോര്‍ത്ത്
കുഞ്ഞുടുപ്പു തുന്നുന്ന പൊന്മുകിലേ
കടിഞ്ഞൂല്‍ മുത്തിനു കൊടുക്കാനോ ഇത്
കന്നിനിലാവിനുടുക്കാനോ?

മാമ്പൂക്കള്‍ വിടരുമ്പോള്‍ മകരം പിറക്കുമ്പോള്‍
മറ്റൊരുമുത്തിന്റെയമ്മയാകും ഞാന്‍
മറ്റൊരുമുത്തിന്റെയമ്മയാകും

പനിനീരില്‍ കുളിപ്പിക്കും പാദസരമണിയിക്കും
പുലിയാര്‍മോതിരം ചാര്‍ത്തും ഞാന്‍
പുലിയാര്‍മോതിരം ചാര്‍ത്തും

അമ്പലപ്പുഴയിലെ അഷ്ടമിരോഹിണി നാള്‍
അമ്മിണിക്കുഞ്ഞിനെക്കൊണ്ടുപോകും ഞാന്‍
അമ്മിണിക്കുഞ്ഞിനെക്കൊണ്ടുപോകും

കദളിക്കുലകൊണ്ടു തുലാഭാരം നടത്തും ഞാന്‍
കുഞ്ഞിനു ചോറുകൊടുക്കും ഞാന്‍
കുഞ്ഞിനു ചോറുകൊടുക്കും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബാല്യകാലസഖി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം
ചിത്രാപൗര്‍ണ്ണമി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം
ഉണരൂ കണ്ണാ നീ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം