View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എണ്ണിയാല്‍ തീരാത്ത [F] ...

ചിത്രംവിനയപൂര്‍വ്വം വിദ്യാധരന്‍ (2000)
ചലച്ചിത്ര സംവിധാനംകെ ബി മധു
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Kalyani on October 21, 2010

എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്
വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ് (2)
മാറോടു മെയ്ചേര്‍ത്തു താളംപിടിക്കയാ-
ണാശകള്‍ അമ്മയേപ്പോലെ...(2)
എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്
വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ്

പകല്‍ മയക്കത്തിന്‍ മധുരിമയില്‍
വിരഹം വിതയ്ക്കും മരീചികയില്‍ (2)
പൊന്മാന്‍ കിടാവായ് തുടിതുള്ളിയെത്തും
നിരാശകള്‍ കാമുകിയേപ്പോലെ.... (2)
എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്
വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ്

തെളിനീര്‍കുളത്തിന്‍ ഇളം തണുപ്പായ്
തോളത്തു തല ചായ്ക്കുമാശ്വാസമായ് (2)
പിന്നെയും ജീവിതം നുണയാന്‍ കൊതിപ്പിക്കും
ആശകള്‍ കാമിനിയേപ്പോലെ...(2)

(...എണ്ണിയാല്‍ ...)

 

Added by Kalyani on October 21, 2010

Enniyaal theeraathorishtangalaay
vaalsalyamozhukunna nimishangalaay (2)
maaarodu mey cherthu thaalam
pidikkayaanaashakal ammaye pole(2)
enniyal theerathorishtangalaay
vaalsalyamozhukunna nimishangalaay

pakal mayakkathin madhurimayil
viraham vidaykkum mareechikayil(2)
ponmaan kidaavaay thudithulli ethum
niraashakal kamukiye pole
enniyal theerathorishtangalaay
vaalsalyamozhukunna nimishangalaay

thelineer kulathin ilam thanuppay
tholathu thala chaaykkum aashwaasamaay(2)
pinneyum jeevitham nunayaan kothippikkum
aashakal kaaminiyeppole...(2)

(...enniyaal...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടാന്‍ അറിയില്ല (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പാടാന്‍ അറിയില്ല
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കാട്ടുവള്ളി
ആലാപനം : കെ ജെ യേശുദാസ്, സ്വര്‍ണ്ണലത   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പൊന്നുംകുടത്തിനു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
തോളില്‍ മാറാപ്പു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കാട്ടുവള്ളി ഊഞ്ഞാലാടാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
എണ്ണിയാല്‍ തീരാത്ത [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം