View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടമിഴിയില്‍ ...

ചിത്രംതെങ്കാശിപട്ടണം (2000)
ചലച്ചിത്ര സംവിധാനംറാഫി, മെക്കാര്‍ട്ടിന്‍
ഗാനരചനകൈതപ്രം
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംമനോ, സ്വര്‍ണ്ണലത

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010

കടമിഴിയിൽ കമലദളം
നടനടന്നാൽ പുലരിമഴ
കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
നടനടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം (2)
കന്നിപ്പൂമാനത്തെ വെള്ളിക്കിണ്ണം
കരളിൽ ഞാൻ നിനക്കായ് ഒളിച്ചു വെച്ചു
മൂക്കുത്തിക്കമ്മലിടും പൂത്താരങ്ങൾ
സഖിമാരായ് നിന്നൊടൊത്തണഞ്ഞു നിന്നു

ഏഹേ കടമിഴിയിൽ കമലദളം
കടമിഴിയിൽ കമലദളം
നട നടന്നാൽ പുലരിമഴ
തനനാ നന താനന തനനാ നന താനന
തനനാ നന താനന തനന തനന തനന

പടിവാതിൽ പാതിയിൽ പലവട്ടം ഞാൻ
ഒരു നോട്ടം കാണാൻ നിന്നൂ
നീയെത്തും നേരത്താ മലയോരത്ത്
മദനപ്പൈങ്കിളിയായ് വന്നൂ
കണ്ടാൽ കാമിനി തൊട്ടാൽ പൂങ്കൂടി
തഴുകുമ്പോൾ തിരമാല ഹേ
കട്ടിപ്പൊൻ കുടം ചിട്ടിപ്പൈങ്കിളി
തട്ട കൂട്ടാൻ വരും
ഒരുമിക്കും നാമീ നിനവോരത്ത്
തിരതല്ലും നാമിന്നീ പുഴയോരത്ത്
ഒരുമിക്കും നാമീ നിനവോരത്ത്
തിരതല്ലും നാമിന്നീ പുഴയോരത്ത്
സ്നേഹം പോലെ വിടരും നിന്നിൽ
അനുരാഗ കനവായി വീണ്ടു വീണ്ടും
(കടമിഴിയിൽ..)
തനാനാനാനാ നാനന തന്നാന..

അകലത്തെ തോണിയിൽ മിഴി നട്ടും ഞാൻ
ഒരുമിച്ചാ കരയിൽ ചെല്ലാം
തെങ്കാശിചന്തയിൽ നീയെത്തുമ്പോൾ
ഞാൻ നിൽക്കും വഴിവക്കത്ത്
കൂന്തൽ ചീകി നീ ചന്തം ചാർത്തിയാൽ
നാണിക്കും കാർമേഘം ഹോ
ഓമൽ പൂമുഖം തെളിയും രാത്രിയിൽ
നാണിക്കും വെൺ തിങ്കൾ
പുലരുമ്പോൾ പുളകത്തിൻ കുളിരാകും നീ
മുത്തുമ്പോൾ മണിമുത്തിൻ നുകരും പോലെ
പുലരുമ്പോൾ പുളകത്തിൻ കുളിരാകും നീ
മുത്തുമ്പോൾ മണിമുത്തിൻ നുകരും പോലെ

ഏതോ ദീപം തെളിയും തെളിയും പോലെ
നിൻ മുന്നിൽ തെളിയും ഞാൻ വീണ്ടും വീണ്ടും
(കടമിഴിയിൽ..)

Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010

Kadamizhiyil kamaladalam
nada nadannaal pularimazha

Kadamizhiyil kamaladalam kavilinayil sindooram (2)
nada nadannaal pularimazha poonchodiyil punnaaram (2)
Kannippoomaanathe vellikkinnam
karalil njaan ninakkaay olichu vechu
mookkuthikkammalidum poothaarangal
sakhimaaraay ninnodothananju ninnu
Ehe Kadamizhiyil kamaladalam
Kadamizhiyil kamaladalam
nada nadannaal pularimazha
thananaa nana thaanana thananaa nana thaanana
thananaa nana thaanana thananaa nana thaanana

Padivaathil paathiyil palavattam njaan
oru nottam kaanaan ninnoo
neeyethum nerathaa malayorathu
madanappainkiliyaay vannu
Kandaal kaamini thottaal poonkudi
thazhukumpol thiramaala he..
Kattipponkudam chittippainkili
thatta koottaan varum
orumikkum naamee ninavorathu
thira thallum naaminnee puzhayorathu
orumikkum naamee ninavorathu
thira thallum naaminnee puzhayorathu
Sneham pole vidarum ninnil
anuraagakkanavaay nee veendum veendum
(Kadamizhiyil...)
thanaa naanaanaa naanana thannaana...

Akalathe thoniyil mizhi nattum njaan
orumichaa karayil chellaan
Thenkaashichanthayil neeyethumpol
njaan nilkkum vazhivakkathu
koonthal cheeki nee chantham chaarthiyaal
naanikkum kaarmegham oh..
Omal poomukham theliyum raathriyil
naanikkum venthinkal
Pularumpol pulakathin kuliraakum nee
Muthumpol manimuthu nukarum pole
Pularumpol pulakathin kuliraakum nee
Muthumpol manimuthu nukarum pole
Etho deepam theliyum pole
Nin munnil theliyum njaan veendum veendum
(Kadamizhiyil..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗോലുമാല്‍
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, മനോ   |   രചന : കൈതപ്രം   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
എങ്ങു പോയ്‌ നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
പച്ചപ്പവിഴ (എന്റെ തെങ്കാശി)
ആലാപനം : കെ എസ്‌ ചിത്ര, സുരേഷ്‌ പീറ്റേഴ്‌സ്‌   |   രചന : കൈതപ്രം   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ഒരു സിംഹമലയും കാട്ടില്‍
ആലാപനം : സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
കടമിഴിയിൽ [പതിപ്പു്
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം, സ്വര്‍ണ്ണലത   |   രചന : കൈതപ്രം   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌