View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഴനിമല ...

ചിത്രംനരസിംഹം (2000)
ചലച്ചിത്ര സംവിധാനംഷാജി കൈലാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 11, 2010
പഴനിമല മുരുകനു പള്ളി വേലായുധം
പാറിപ്പറക്കുന്ന പൊൻമയിൽ വാഹനം
മാർകഴിത്തിങ്കളോ ജ്ഞാനപ്പഴം
വരിക വരിക വടിവേലാ ഹരഹരോ ഹര ഹര
ഹരഹരോ ഹര

ധാം കിണക്ക ത്ധില്ലം ത്ധില്ലം ധളാംകണക്ക ചെണ്ടമൃദംഗം
മേലേക്കാവിൽ പൂരക്കാവടി പീ‍ലിക്കോലടി
പാണ്ടിപ്പടയണി മേളം പൂക്കാവടി മേളം
ഹെയ് നാട്ടുകളരിക്കച്ച മുറുക്കണ വാൾപ്പയറ്റിടി പൂഴിക്കടകൻ
ചാടിക്കെട്ടി വലം പിരിവെട്ടീട്ടോതിരകടകമൊരിടിയും തടയും
താളം ...ഓ...കടകൻ താളം
കോമരങ്ങൾ കൊടിയുണ്ടേ പഞ്ചവാദ്യപ്പുകിലുണ്ടേ ഹേയ്
കോമരങ്ങൾ കൊടിയുണ്ടേ പഞ്ചവാദ്യപ്പുകിലുണ്ടേ
സദിരുണ്ടേ സംഗീതശിരോമണി തങ്കവേലുവയ്യങ്കാർ
തില്ലാന മോഹനാംബാൾ
ഒരു പൊയ്ക്കാൽക്കുതിരമേൽ തനിച്ചിരുന്നുറങ്ങുന്ന
വെങ്കിടേശാ ഡായ് വെങ്കിടേശാ

നാക്കില്ല മൂക്കില്ല വായില്ലാക്കുന്നിലെ മുച്ചിപ്പിരാന്തിക്ക്
തേവാരത്തിനും തൈമാസത്തിലെ കല്യാണത്തിനും
കറുകറുകെ കറുത്ത മുത്ത് ചോളോം ചാമേം കൊയ്തെടുത്തിനി
തങ്കമേട് തട്ടാൻ ചെക്കാ മാരിയമ്മൻ കുടമെട്
ഹ കുടമെട്..
(ഹേയ് ധാംകണക്ക....)


തൃത്താലശങ്കരനുണ്ണി കുടമാളൂർ കേശവനങ്ങനെ
പല കൂട്ടം കൊലകൊമ്പൻ നിരന്നേ
ആ..അമ്പോറ്റിതമ്പ്രാൻ ഗണപതി വമ്പേറ്റും വാമനമൂർത്തി
വരമേകാൻ മനതാരിൽ തെളിഞ്ഞേ
എതിരെയിനിയുമരുതു കുരുതി മകനേ
കലികാല കുല ദൈവമേ
ഹേ ആലങ്ങാട്ടെച്ചേന്നച്ചാരുടെ ചെറുമകളവളുടെ
കടമിഴിയമ്പിൻ തുമ്പിലുടക്കി കച്ച മുറുക്കി മെഴുക്കു വഴറ്റി
ചുറ്റി നടന്നിട്ടമ്പലമുറ്റത്തരയാൽത്തറയിൽ കഥകളി മേളം കണ്ടു
മടങ്ങിവരുമ്പോൾ കീചകവേഷം കെട്ടി രമിച്ചു കുഴഞ്ഞതുമുച്ച കഴിഞ്ഞതും
അയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ
അയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ ആ..ആ..
( ധാം കിണക്ക...)

കാറ്റാടിക്കൊമ്പിലിരുന്നൊരു കാക്കാത്തി വിരുന്നു വിളിച്ചു
ഒടിയന്നു മറിമായം വേണ്ടാ
കുമ്പാളക്കോണകമോടെ കുഞ്ഞാന കളിച്ചു നടക്കും
കരുമാടിച്ചെറുക്കാ നീ പോടാ
എരിയും കുടിലിൻ എരിഞ്ഞു കരിഞ്ഞ കഴുക്കോൽ
ഊരാതെയെൻ മാമനേ
ഹേ മാക്രിക്കൂട്ടം കച്ചേരിക്കായ് സ്വരജതി പറയുമൊരട്ടക്കുണ്ടു കുളത്തിൽ ചാടി
ഇടവഴി പെരുവഴിയോടി മറഞ്ഞും ഭൂതപ്രേതപിശാചു കണക്കെ
കൂകി വിളിച്ചും കാടു കുലുക്കി കൊമ്പു കുലുക്കി കരിവരനായി മദമ്പാടോടെ
കരിമ്പു കണക്കെയലമ്പിയടിച്ചും
അയ്യയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ
അയ്യയ്യയ്യേ മച്ചമ്പിയേ നാടറിഞ്ഞേ കൊച്ചമ്പിയേ
( ധാം കിണക്ക...)


കാവടിമേളം പടയണി മേളം
പടയണി മേളം കാവടി മേളം....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോടും ഒന്നും മിണ്ടാതെ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മഞ്ഞിന്‍ മുത്തെടുത്ത്‌
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അമ്മേ നിളേ നിനക്കെന്തു പറ്റി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ആരോടും ഒന്നും മിണ്ടാതെ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അമ്മേ നിളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മണ്ണില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ധ്യാനം ധേയം നരസിംഹം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മഞ്ഞിന്‍ മുത്തെടുത്ത്‌ (F)
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍