അമ്മേ നിളേ നിനക്കെന്തു പറ്റി ...
ചിത്രം | നരസിംഹം (2000) |
ചലച്ചിത്ര സംവിധാനം | ഷാജി കൈലാസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Added by vikasvenattu@gmail.com on February 18, 2010 അമ്മേ നിളേ നിനക്കെന്തുപറ്റി മനസ്സിന്‍റെ ജാലകക്കാഴ്ചകള്‍ വറ്റി കണ്ണുനീര്‍ വറ്റി പൊള്ളുന്ന നെറ്റിമേല്‍ കാലം തൊടീച്ചതാം ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ നവയൗവ്വനം പൂത്ത പാരിജാതംപോലെ ഋതുശോഭയാര്‍ന്നതും പാലില്‍ കുടഞ്ഞിട്ട തങ്കഭസ്മംപോലെ പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും കളിവിളക്കിന്‍റെ പൊന്‍നാളത്തിനരികത്ത് ശലഭജന്മംപോലെയാടിത്തിമിര്‍ത്തതും രാത്രികാലങ്ങളില്‍ ചാറും നിലാവിന്‍റെ നീരവശ്രുതിയേറ്റു പാടിത്തുടിച്ചതും ഓര്‍മ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും തുടിമുഴക്കും തുലാവര്‍ഷപ്പകര്‍ച്ചയും കൈയ്യിലൊരു മിന്നലിടിവാളുമായലറി നീ കുരുതിക്കു മഞ്ഞളും നൂറും കലക്കി നീ തടമറ്റ വിടപങ്ങള്‍ കടപുഴകി വീഴവേ സംഹാരരുദ്രയായെങ്ങോ കുതിച്ചു നീ വേനല്‍ക്കാറ്റു പാളുന്നു പന്തംപോല്‍ ഉടയാടയ്ക്കു തീപിടിച്ചപോലെരിയുന്നൂ പകല്‍ അന്തിമങ്ങുന്നു ദൂരെ ചെങ്കനലാവുന്നൂ സൂര്യന്‍ എന്തിനെന്നമ്മേ നീ നിന്‍ അന്ധമാം മിഴി നീട്ടി കൂട്ടിവായിക്കുന്നു ഗാഢശോകരാമായണം വരാതിരിക്കില്ല നിന്‍ മകന്‍ രഘുരാമന്‍ പതിനാലു വത്സരം വെന്നു വനവാസം കഴിയാറായ് ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 6, 2011 Amme nile ninakkenthu patti manassinte jaalaka kaazchakal vatti kannuneer vatti pollunna nettimel kaalam thodeechathaam chandanappottinte eerppavum vatti Orkkunnu njan ninte navayouvanam pootha paarijaatham pole rithu shobhayaarnnathum paalil kudanjitta thanka bhasmam pole paaram vishudhayaay nee punchirichathum kalivilakkinte pon naalathinarikathu shalabha janmam poleyaadithimirthathum raathri kaalangalil chaarum nilaavinte neerava sruthiyettu paadithudichathum Ormmayundo ninakkannathe midhunavum thudi muzhakkum thulaavarshappakarchayum kaiyyiloru minnalidivaalumaay alari nee kuruthikku manjalum noorum kalakki nee thadavatta vitapangal kadapuzhaki veezhave samhaara rudrayaayengo kuthichu nee Venalkkattumaalunna pantham pol udayaadaykku thee pidicha pol eriyunnoo pakal anthi mangunnu doore chenkanalaavunnoo sooryan enthinennamme nee nin andhamaam mizhi neetti kootti vaayikkunnoo gaadhashobha raamaayanam varaathirikkilla nin makan raghuraaman varaathirikkilla nin makan raghuraaman pathinaalu samvalsaram vennu vanavaasam kazhiyaaraay |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരോടും ഒന്നും മിണ്ടാതെ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- മഞ്ഞിന്‍ മുത്തെടുത്ത്
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- പഴനിമല
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ആരോടും ഒന്നും മിണ്ടാതെ
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- അമ്മേ നിളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- മണ്ണില്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- ധ്യാനം ധേയം നരസിംഹം
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍
- മഞ്ഞിന്‍ മുത്തെടുത്ത് (F)
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജി രാധാകൃഷ്ണന്‍