View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടലൊരു സുന്ദരിപ്പെണ്ണു ...

ചിത്രംകാണാത്ത വേഷങ്ങള്‍ (1967)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംഎല്‍ ആര്‍ ഈശ്വരി, ബി വസന്ത

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kadaloru sundarippenu
kadaloru sundarippenu
kalyaanam kazhiyaatha kaamukarillaatha
kadaloru sundarippenu (kadaloru)

kaimanicheppil ratnangal
karalil niraye swapnangal
paadiyurakkaan vaanambaadikal
paricharikkaan sakhikal - avale
paricharikkaan sakhikal (kadaloru)

achantemuthani kottaarathil
aayiram kaal mandapathil
yakshikkadhayile naayika maathiri
nritham veykkana pennu - nee
nritham vaykkana pennu

pakalum raavum urakkamulachaval
paaduvathethoru gaanam - aval
paaduvathethoru gaanam
premikkaanoru devane thedunna
kaamukimaarude gaanam - viswa
kaamukimaarude gaanam (kadaloru)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കടലൊരു സുന്ദരിപ്പെണ്ണ്
കടലൊരു സുന്ദരിപ്പെണ്ണ്
കല്യാണം കഴിയാത്ത കാമുകരില്ലാത്ത
കടലൊരു സുന്ദരിപ്പെണ്ണ് (കടലൊരു)

കൈമണിച്ചെപ്പില്‍ രത്നങ്ങള്‍
കരളില്‍ നിറയെ സ്വപ്നങ്ങള്‍
പാടിയുറക്കാന്‍ വാനമ്പാടികള്‍
പരിചരിക്കാന്‍ സഖികള്‍ - അവളെ
പരിചരിക്കാന്‍ സഖികള്‍ (കടലൊരു)

അച്ഛന്റെ മുത്തണിക്കൊട്ടാരത്തില്‍
ആയിരംകാല്‍ മണ്ഡപത്തില്‍
യക്ഷിക്കഥയിലെ നായികമാതിരി
നൃത്തം വെക്കണ പെണ്ണ് - നീ
നൃത്തം വെക്കണ പെണ്ണ് (കടലൊരു)

പകലും രാവുമുറക്കമിളച്ചവള്‍
പാടുവതേതൊരു ഗാനം - അവള്‍
പാടുവതേതൊരു ഗാനം
പ്രേമിക്കാനൊരു ദേവനെ തേടുന്ന
കാമുകിമാരുടെ ഗാനം - വിശ്വ-
കാമുകിമാരുടെ ഗാനം (കടലൊരു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാല്‍ക്കടല്‍ നടുവില്‍
ആലാപനം : കെ ജെ യേശുദാസ്, പി ലീല, ജെ എം രാജു   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
നാളെ വീട്ടില്‍
ആലാപനം : പി ലീല, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
സ്വര്‍ഗവാതില്‍ തുറന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
അക്കരെയിക്കരെ
ആലാപനം : എല്‍ ആര്‍ ഈശ്വരി, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഇന്നലത്തെ പെണ്ണല്ലല്ലോ
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌