View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാസം തൈമാസം ...

ചിത്രംഈ മഴ തേന്‍ മഴ (2000)
ചലച്ചിത്ര സംവിധാനംകെ കെ ഹരിദാസ്‌
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംജോണ്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011
 മാസം തൈമാസമായ് ശുഭയോഗം സഞ്ചാരമായ്
ആത്മാവിൽ തേടും പെണ്ണാളേ
നാണത്തിൻ പൂമൊട്ടായ് കണ്ടു ഞാൻ
മോഹങ്ങൾ ഹരിശ്രീ എഴുതും നാളിൻ പുണ്യത്തിൽ
(മാസം തൈമാസമായ്....)

നീലക്കൺകളിൽ കുളിർ പാകും സ്വപ്നമോ
നാടൻ പെൺകൊടി ഇവൾ കോവിൽശില്പമോ
ദൂരെ തേരുമായ് ഒരു സൂര്യൻ വന്നുവോ
ഓമൽക്കൈകളിൽ നവതീർത്ഥം തന്നുവോ
മനസ്സിൻ വെൺതാളിൽ നീ ഒരു മൗനപ്പൊൻപീലിയായ്
ഇനി നാം ആനന്ദമേളം കൊണ്ടാടും
പ്രേമാർദ്രസല്ലാപമോടെ കരളിൽ പുളകത്താമര വിരിയുകയായ്
(മാസം തൈമാസമായ്....)

വീണക്കമ്പിപോൽ സുഖനാദം ചേർക്കുമോ
തമ്മിൽ തമ്മിൽ നാം അലിഞ്ഞൊന്നായ് മാറുമോ
പാടും നെഞ്ചിലായ് തുടി താളം പെയ്തു നീ
മാടപ്രാവു പോൽ ഇനി കൂടെപ്പോരു നീ
മനസ്സിൻ പാലാഴിയിൽ ഞാൻ തിരയും പീയൂഷമേ
ചേലിൽ താംബൂലത്താലം കയ്യേന്തി ഞാൻ
നീയെന്റെ ഉന്മാദമായി കരളിൻ അറയിൽ ആതിര വിരിയുകയായ്
(മാസം തൈമാസമായ്....)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011
 Maasam thaimaasamaay shubhayogam sanchaaramaay
Aathmaavil thedum pennaale
Naanathin poomottaay kanduu njaan
Mohangal harisree ezhuthum naalin punyathil
(Maasam thaimaasamaay....)

Neelakkankalil kulir paakum swapnamo
naadan penkodi ival kovil shilpamo
doore therumaay oru sooryan vannuvo
omalkkaikalil nava theertham thannuvo
manassin venthaalil nee oru mouna ponpeeliyaay
ini naam aanandamelam kondaadum
premaardra sallaapamode karalil pulaka thaamara viriyukayaay
(Maasam thaimaasamaay....)

Veenakkambipol sukhanaadam cherkkumo
thammil thammil naam alinjonnaay maarumo
paadum nenchilaay thudi thaalam peythu nee
maadapraavupol ini koode poru nee
manassin paalaazhiyil njaan thirayum peeyooshame
chelil thaamboola thaalam kayyenthi njaan
neeyente unmaadamaayi karalin arayilaathira viriyukayaay (Maasam thaimaasamaay....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയും വരാത്തൊരെന്‍
ആലാപനം : ജി വേണുഗോപാല്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജോണ്‍സണ്‍
കടങ്കഥ പക്ഷികള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജോണ്‍സണ്‍
പള്ളിയുണര്‍ത്തുവാന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജോണ്‍സണ്‍
പാല്‍ ചിരിയാല്‍
ആലാപനം : ബിജു നാരായണന്‍, മിന്‍മിനി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജോണ്‍സണ്‍