View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ബൂഡെ ഭി തേരെ (മാനത്തെ മണ്‍ചെരാതില്‍) ...

ചിത്രംദൈവത്തിന്റെ മകന്‍ (2000)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ബൂഢേ ഭി തേരേ ഹുസ്ന് പേ
ഹോത്തേ ഹൈ ഫിദാ ഹം ദം
ആ ...ആ...ആ ...ആ.....

ബൂഢേ ഭി തേരേ ഹുസ്ന് പേ
ഹോത്തേ ഹൈ ഫിദാ ഹം ദം
മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം ...
മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം
ഹൃദയം സ്വപ്നസാഗരം
ആ ...ആ ..നിറയും വീഞ്ഞുമായ് ഇതാ നിലാ തീരം
മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം...
പൂ വിരിയും നേരം ...
പൂ വിരിയും നേരം ...

ആലോലമാ ദാവണി
അനുരാഗ ശലഭമായി ...
ആലോലമാ ദാവണി
അനുരാഗ ശലഭമായി
നിന്‍ പ്രേമ കാവ്യമെഴുതാന്‍
പൊന്‍ തൂവലൊന്നു തരുമോ ...
നിന്‍ പ്രേമ കാവ്യമെഴുതാന്‍
പൊന്‍ തൂവലൊന്നു തരുമോ ....
ഇതള്‍ മൂടും ഇളം താമരയില്‍
തേന്‍ തുളുമ്പുമഴകേ
ഇതള്‍ മൂടും ഇളം താമരയില്‍
തേന്‍ തുളുമ്പുമഴകേ
എന്നീരടിയില്‍ ചിറകണിഞ്ഞു
നിന്നതെന്തിനായ് നീ
ഇനിയും നിന്നതെന്തിനായ് നീ
മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം..അ ..ആ ...

പാലൂറുമെന്‍ ബാസുരി
മധുഗീതമാരി പൊഴിയൂ ...
പാലൂറുമെന്‍ ബാസുരി
മധുഗീതമാരി പൊഴിയൂ
എന്നോമലാൾക്കുറങ്ങാൻ
നിന്നോർമ്മകൊണ്ടു പൊതിയൂ ...
എന്നോമലാൾക്കുറങ്ങാൻ
നിന്നോർമ്മകൊണ്ടു പൊതിയൂ
ഇനി ഈ വഴിയേ പോകുമിളം
കാറ്റിനോടു പറയൂ ...
ഇനി ഈ വഴിയേ പോകുമിളം
കാറ്റിനോടു പറയൂ
ഒരു പാരിജാത കുടിലിലവളെ
ഓമനിക്കുവാനായി
തഴുകി ഓമനിക്കുവാനായ് ...
മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം
ഹൃദയം സ്വപ്നസാഗരം
ആ ...ആ ..നിറയും വീഞ്ഞുമായ് ഇതാ നിലാ തീരം
മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം
പൂ വിരിയും നേരം
പൂ വിരിയും നേരം ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളിയാട്ടം തുള്ളല്ലെ
ആലാപനം : സുജാത മോഹന്‍, കൃഷ്ണചന്ദ്രന്‍, നിഖില്‍ കെ മേനോന്‍, രചന ജോൺ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
നിലാത്തുമ്പീ വരൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
ഏദന്‍ പൂവേ
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
മുത്തു മഴത്തേരോട്ടം
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
ഏദന്‍ പൂവേ (M)
ആലാപനം : പി ജയചന്ദ്രൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
താലിക്കു പൊന്നു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
ബൂഡെ ഭി തേരെ (Hindi)
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : വിദ്യാസാഗര്‍
ഓ സായം സന്ധ്യ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍