View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാടോടിപൂത്തിങ്കൾ ...

ചിത്രംഉസ്താദ്‌ (1999)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 1, 2010

നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി
നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി
കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും
പുളിയിലക്കരകസവുമുണ്ടുടുത്തും
പുഴയിന്നൊരു നാടൻ പെണ്ണായോ
കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം
എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ
മാറോളം മുങ്ങിനിവർന്നോട്ടേ
(നാടോടി..)

പാരിജാതം പൂത്തിറങ്ങും പാതിരാത്തീരത്തെന്മുന്നിൽ
വെള്ളിയാമ്പൽത്തിരി കൊളുത്തും തിങ്കളായ് നില്പൂ നീ മാത്രം
ആദ്യമായെൻ കവിളിലേതോ കൂവളപ്പൂക്കൾ കണ്ടു നീ
രാഗതാരം നോക്കി നിൽക്കെ സ്നേഹമായ് തൊട്ടു നിൻ കൈകൾ
നീ മൂളും പാട്ടിൽ മുങ്ങി നീ നീട്ടും മുത്തം വാങ്ങി
ആരും കാണാതുള്ളിന്നുള്ളിൽ താളം തുള്ളീ സ്വപ്നങ്ങൾ
(നാടോടി...)

നാട്ടുമാവിൻ കൊമ്പിലേതോ കോകിലം ചൊല്ലീ സല്ലാപം
കാറ്റു കാണാക്കുരുവി പാടി മംഗളം നാളെ മാംഗല്യം
താമരപ്പൂംതുമ്പി പോലെ ചന്ദനക്കുളിരിൽ നീരാടാൻ
പെൺ കിടാവെ നീ വരുമ്പോൾ നെഞ്ചിലെ താലപ്പൊലി വേണം
അരയന്നത്തൂവലിലണിയാൻ നറുമഞ്ഞിൻ തുള്ളികൾ വേണം
നാണം മൂടും കണ്ണൊന്നെഴുതാൻ
ആരും കാണാകാർമുകിലിൻ മഷി വേണം
(നാടോടി...)


----------------------------------

Added by Sidhardh Ramesh on May 4, 2011
Naadodi Poonthingal Mudiyil Choodi
Navarathri Pullorkkudamullil Meettee...
Kanikonnappoo Manikkammalaninjum
Puliyilakkara Kasavumundudutthum
Puzhayinnoru Naadan Pennayoo... (Kani)
Kannadi Chillala Tholkkum
Ilaneerin Theeramadhuram
Ellolam Nulliyeduthotte....
Njaan.. Maarolam Mungi Nivarnotte.... (Naadodi)

Sassaani.. Sassassaani
Sassaani.. Sasasa

Paarijaatham Pootthirangum Paathiraa Theerathenmunnil
Velliyambal Thirikolutthum Thingalay Nilppoo Nee Mathram
Aadyamaayen Kavililetho Koovala Pookkal Kandoo Nee
Raagathaaram Nokkinilkke Snehamay Thottu Nin Kaikal
Nee Moolum Paattil Mungi Nee Neettum Muttham Vaangi
Aarum Kaanaathullinnullil Thaalam Thullum Eeran Swapnangal
Ellolam Nulliyeduthotte....
Njaan.. Maarolam Mungi Nivarnotte....(Naadodi)

Naattumaavin Kombiletho Kokilam Cholli Sallapam
Kaatukanaa Kuruvipaadi Mangalam Naale Maangalyam
Thamarappoom Thumbipole Chandanakkuliril Neeraadaan
Penkidaave Nee Varumbol Nenjili Thalappoli Venam
Arayanna Thoovalilaniyan Animanjin Thullikal Venam
Naanam Moodum Kannonnezhuthaan
Aarumkaanaa Karmukilin Mashivenam
Ellolam Nulliyeduthotte....
Njaan.. Maarolam Mungi Nivarnotte....(Naadodi)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദ്രമുഖി [Instrumental]
ആലാപനം : വിദ്യാസാഗര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ദിൽ ആഗേ ആഗേ [ചിലു ചിലു ചിലമ്പൊലി]
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
വെണ്ണിലാക്കൊമ്പിലെ രാപ്പാടി
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
തീര്‍ച്ചയില്ലാ ജനം
ആലാപനം : മോഹന്‍ലാല്‍   |   രചന : കണ്ണന്‍ പരീക്കുട്ടി   |   സംഗീതം : തേജ്‌ മെര്‍വിന്‍
വെണ്ണിലാക്കൊമ്പിലെ രാപ്പാടി
ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ചന്ദ്രമുഖീ നദിതന്‍ കരയില്‍
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, രാധിക തിലക്‌, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍