View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുമ്പയും തുളസിയും ...

ചിത്രംമേഘം (1999)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Jacob John

Thumbayum thulasiyum kudamulla poovum
Thozhu kayyay viriyana malanaadu
Velayum pooravum kodiyerum kaavil
VelichappaduRayaNa vaLLuvanaadu..
Oru velippennaay chamanjorungum nalloru naadu
(Thumbayum thulasiyum.....)

Neela nilaavil puzhayile meenukal mizhi pothi kalikkana neram …
Kaarthika raavil kalariyil neele kalvilakkeriyana neram
Maampookkal viriyum kombil malayannaanoru chanchaattam
Poovaali payyodalpam kushalam chollaan santhosham ..
Nattu manjil… kulichorungee
Nanthuniyil.. shruthi meetti
Ayalathe maadathathe vaayo

Thumbayum thulasiyum kudamulla poovum
Thozhu kayyay viriyana malanaadu
Velayum pooravum kodiyerum kaavil
VelichappaduRayaNa vaLLuvanaadu..

Kudamaniyaattum kaalikal meyum thinavayal pookkum kaalam
Makara nilaavin pudavayudukkum paal puzhayozhukum neram
Kalyaana penninu choodaan mulla kodukkum pooppaadam
Kannaadi chillil nokki kannezhuthaanaay aakaasham
mazha pozhinjaal.. kulam niraye..
kathiru koythaal… kalam niraye ..
Ayalathe madathathe vaayoo..

Thumbayum thulasiyum kudamulla poovum
Thozhu kayyay viriyana malanaadu
Velayum pooravum kodiyerum kaavil
Velichappadurayana nalloru naadu..
Oru velippennaay chamanjorungum nalloru naadu

Aramaniyaay... aruviyunde...
Kuravayidaan... kuruviyunde...
Ayalathe madathathe vaayoo
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴു കയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവില്‍
വെളിച്ചപ്പാടുറയണ വള്ളുവനാട് ..
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്
(തുമ്പയും തുളസിയും .....)

നീല നിലാവില്‍ പുഴയിലെ മീനുകള്‍ മിഴി പൊത്തി കളിക്കണ നേരം …
കാര്‍ത്തിക രാവില്‍ കളരിയില്‍ നീളെ കല്‍വിളക്കെരിയണ നേരം...
മാമ്പൂക്കള്‍ വിരിയും കൊമ്പില്‍ മലയണ്ണാനൊരു ചാഞ്ചാട്ടം
പൂവാലി പയ്യോടല്പം കുശലം ചൊല്ലാന്‍ സന്തോഷം
നാട്ടു മഞ്ഞില്‍… കുളിച്ചൊരുങ്ങീ...
നന്തുണിയില്‍ .. ശ്രുതി മീട്ടി
അയലത്തെ മാടത്തത്തെ വായോ

തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴു കയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവില്‍
വെളിച്ചപ്പാടുറയണ വള്ളുവനാട് ..

കുടമണിയാട്ടും കാലികള്‍ മേയും തിനവയല്‍ പൂക്കും കാലം
മകര നിലാവിന്‍ പുടവയുടുക്കും പാല്‍ പുഴയൊഴുകും നേരം
കല്യാണ പെണ്ണിനു ചൂടാന്‍ മുല്ല കൊടുക്കും പൂപ്പാടം
കണ്ണാടി ചില്ലില്‍ നോക്കി കണ്ണെഴുതാനായ് ആകാശം
മഴ പൊഴിഞ്ഞാല്‍... കുളം നിറയെ ...
കതിരു കൊയ്താല്‍ … കളം നിറയെ ...
അയലത്തെ മാടത്തത്തെ വായോ

തുമ്പയും തുളസിയും കുടമുല്ലപ്പൂവും
തൊഴു കയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവില്‍
വെളിച്ചപ്പാടുറയണ വള്ളുവനാട് ..
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്

അരമണിയായ്... അരുവിയുണ്ടേ...
കുരവയിടാന്‍... കുരുവിയുണ്ടേ...
അയലത്തെ മാടത്തത്തെ വായോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞുകാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
വിളക്കു വെക്കും [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കോടി ജന്മങ്ങളായ്‌ നിന്നെ കാത്തു [മാർകഴിയോ മല്ലികയോ]
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഞാൻ ഒരു പാട്ടു പാടാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
തുമ്പയും തുളസിയും
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
വിളക്കു വെക്കും [Instrumental]
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മഞ്ഞുകാലം [D]
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍