ഇനി മാനത്തും ...
ചിത്രം | കവര്‍ സ്റ്റോറി (2000) |
ചലച്ചിത്ര സംവിധാനം | ജി എസ് വിജയൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ശരത് |
ആലാപനം | എം ജി ശ്രീകുമാർ, ശരത് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 10, 2010 ഇനി മാനത്തും നക്ഷത്രപൂക്കാലം ഇതു മാറ്റേറും രാപ്പക്ഷി കൂടാരം കുനു കുഞ്ഞു ചിറകാർന്ന നീല ശലഭങ്ങൾ പൂക്കളാവുന്നുവോ ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന നറുനിലാവിന്റെ തൂമുത്തം മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ ഇരുളിൽ മിന്നുന്ന മിന്നായം പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ (ഇനി മാനത്തും ...) പയ്യാരം കൊഞ്ചിപ്പാടല്ലേ പാപ്പാത്തി പെണ്ണേ പുന്നാരേ എള്ളോളം കള്ളം ചൊന്നാലോ കാക്കാത്തി കണ്ണും പൊട്ടൂലേ തപ്പും തമ്പേറും ഈ തങ്ക തിമില മിഴാവും പൊട്ടും കുഴലോടെ കൂത്താടാം പൊന്നും തൂമുത്തും പൊൻ പീലിക്കസവു നിലാവും മിന്നൽ ചേലോടെ കൊണ്ടോരാം വാരമ്പിളി ചിൽ മേടയിൽ ആലോലമായ് ആഘോഷമായ് ഒരു മായാദീപിലെ മന്ത്രപ്പറവയെ മാടിവിളിക്കാൻ ഓടിപ്പോരേണ്ടേ ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന നറുനിലാവിന്റെ തൂമുത്തം മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ ഇരുളിൽ മിന്നുന്ന മിന്നായം പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ (ഇനി മാനത്തും ...) ഹെയ് വെളു വെളുങ്ങനെ വെയിലു വീഴുമ്പം മഴ തുളിക്കടീ പൂങ്കാറ്റേ കുട പിടിക്കുവാൻ കുടമെടുത്തോണ്ടു വാ ചെപ്പും പൂപ്പന്തും ചെമ്മാനത്തെ പൂച്ചാന്തും മഞ്ഞിൽ മത്താടിക്കൊണ്ടേ പോരാം വെട്ടം രാവെട്ടം തൊട്ടാവാടിപ്പൂവെട്ടം ആർക്കും കിട്ടാതെ കട്ടേ പോരാം മേലേ നിലാ മേഘങ്ങളിൽ വെൺ പ്രാവു പോൽ പാറേണ്ടയോ ഒരു കാറ്റിൻ ചുണ്ടിലെ ഓടക്കുഴലിലൊരോണപ്പാട്ടായ് മൂളിപ്പെയ്യാല്ലോ ഈ നഗര രാവിന്റെ നെറുകിലിറ്റുന്ന നറുനിലാവിന്റെ തൂമുത്തം മനസ്സുപെയ്യുന്ന മഴ നുറുങ്ങല്ലയോ ഈ മിഴിവെളിച്ചങ്ങൾ ഇമകൾ ചിമ്മുമ്പോൾ ഇരുളിൽ മിന്നുന്ന മിന്നായം പുതു വസന്തങ്ങൾ പുലരുമെന്നല്ലയോ (ഇനി മാനത്തും ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010 Ini maanathum nakshathrapookkaalam ithu maatterum raappakshi koodaaram kunu kunju chirakaarnna neela shalabhangal pookkalaavunnuvo ee nagara ravinte nerukiliittunna narunilaavinte thoomutham manassu peyyunna mazha nurungallayo ee mizhivelichangal imakal chimmumpol irulil minnunna minnaayam puthuvasanthangal pularumennallayo (Ini maanathum...) Payyaaram konchippaadalle paappaathi penne punnaare ellolam kallam chonnaalo kaakkaathi kannum pottoole thappum thamperum ee thanka thimila mizhaavum pottum kuzhalode koothaadaam ponnum thoomuthum pon peelikkasavu nilaavum minnal chelode kondoraam vaarampili chilmedayil aalolamaay aaghoshamaay oru maayaadweepile manthrapparavaye maadivilikkaan odipporende ee nagara ravinte nerukiliittunna narunilaavinte thoomutham manassu peyyunna mazha nurungallayo ee mizhivelichangal imakal chimmumpol irulil minnunna minnaayam puthuvasanthangal pularumennallayo (Ini maanathum...) Hey velu velungane veyilu veezhumpam mazha thulikkadee poonkaatte kuda pidikkuvaan kudameduthondu vaa cheppum pooppanthum chemmaanathe poochaanthum manjil mathaadikkonde poraam vettam raavettam thottaavaadippoovettam aarkkum kittathe kattem poraam mele nilaameghangalil venpraavu pol paarendayo oru kaattin chundile odakkuzhaliloronappaattu moolippeyyaallo ee nagara ravinte nerukiliittunna narunilaavinte thoomutham manassu peyyunna mazha nurungallayo ee mizhivelichangal imakal chimmumpol irulil minnunna minnaayam puthuvasanthangal pularumennallayo (Ini maanathum...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞില്‍പൂക്കും
- ആലാപനം : കെ എസ് ചിത്ര, ശ്രീനിവാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ശരത്
- യാമങ്ങള്‍
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ശരത്
- ഇനി മാനത്തും (F)
- ആലാപനം : കെ എസ് ചിത്ര, ശരത് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ശരത്