View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചൂളമടിച്ചു കറങ്ങി നടക്കും ...

ചിത്രംസമ്മർ ഇൻ ബെത്‌ലെഹേം (1998)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ എസ്‌ ചിത്ര, കോറസ്‌

വരികള്‍

Lyrics submitted by: Jija Subramanian

Choolamadichu karangi nadakum
cholakuyilinu kalyanam oh....oh..
aalin kombathathandhi uranganoro
lenjalikku poothali oh....oh.
aatil olichu kalikana meene
kaatil kurukuzhal uthana kaate (2)
kaalthala ketti kaivala charthi
kalyaanathinu koodente
oh....oh.oh....oh.
(Choolamadichu ...)

mailanjikkunnum mele veyil kaayum maadathathe
maateerum mayyundo kannezhuthaan
aamaada petti thurakkum malarmaasa chinganilaave
nin kaiyil minnundo ponnurukkaan
nizhalola thumbil thaanadumbol
sindooram vaarithooki saayamkaalam (2)
shruthi kooti paadi dhoore raakilikkootam
thudi thaalam kotti kunju kunjaattakal
oh....oh.oh....oh.
(Choolamadichu ...)

poovaaka chilla ulaykum thaimaasa thennal penne
neeyundo neeraadan neerpuzhayil
chemmaana cheppilolikum chinkaara thaarapponne
thaalolam thaaraattaam chaayurakkaam
narumanjin muthe naanikalle
naadodi kaatin kayyo ninne pulki(2)
niramezhum chaarthi ninte poonkavil chendil
naruthingal pookkum ninte vaarkoonthalil
oh....oh.oh....oh.
(Choolamadichu ...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ചൂളമടിച്ച് കറങ്ങി നടക്കും
ചോലക്കുയിലിനു കല്യാണം ഓ..ഓ
ആലിൻ കൊമ്പത്തന്തിയുറങ്ങണൊരോലേ-
ഞ്ഞാലിയ്ക്കു പൂത്താലി ഓ...ഓ..
ആറ്റിലൊളിച്ചു കളിക്കണ മീനേ
കാട്ടിൽ കുറുകുഴലൂതണ കാറ്റേ (2)
കാൽത്തള കെട്ടി കൈവള ചാർത്തി
കല്യാണത്തിനു കൂടേണ്ടേ ഓ...ഓ..
(ചൂളമടിച്ചു...)

മയിലാഞ്ചിക്കുന്നും മേലേ വെയിൽ കായും മാടത്തത്തേ
മാറ്റേറും മയ്യുണ്ടോ കണ്ണെഴുതാൻ
ആമാടപ്പെട്ടി തുറക്കും മലർമാസ ചിങ്ങനിലാവേ
നിൻ കൈയ്യിൽ മിന്നുണ്ടോ പൊന്നുരുക്കാൻ
നിഴലോലത്തുമ്പിൽ താണാടുമ്പോൾ
സിന്ദൂരം വാരിത്തൂവി സായംകാലം (2)
ശ്രുതി കൂട്ടി പാടി ദൂരേ രാക്കിളിക്കൂട്ടം
തുടിതാളം കൊട്ടി കുഞ്ഞു കുഞ്ഞാറ്റകള്‍ ഓ...ഓ..
(ചൂളമടിച്ചു...)

പൂവാക ചില്ലയുലയ്ക്കും തൈമാസ തെന്നൽ പെണ്ണേ
നീയുണ്ടോ നീരാടാൻ നീർപ്പുഴയിൽ
ചെമ്മാനച്ചെപ്പിലൊളിക്കും ചിങ്കാരതാരപ്പൊന്നേ
താലോലം താരാട്ടാം ചായുറക്കാം
നറുമഞ്ഞിൻ മുത്തേ നാണിക്കല്ലേ
നാടോടിക്കാറ്റിൻ കൈയ്യോ നിന്നെ പുൽകീ (2)
നിറമേഴും ചാർത്തി നിന്റെ പൂങ്കവിൾ ചെണ്ടിൽ
നറുതിങ്കൾ പൂക്കും നിന്റെ വാർകൂന്തലിൽ ഓ...ഓ..
(ചൂളമടിച്ചു...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്‍ഫ്യുഷന്‍ തീര്‍ക്കണമേ
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മാരിവില്ലിന്‍ ഗോപുരങ്ങള്‍
ആലാപനം : ബിജു നാരായണന്‍, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
എത്രയോ ജന്മമായ്‌
ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കുന്നിമണിക്കൂട്ടിൽ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഒരു രാത്രി കൂടി വിട വാങ്ങവേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഒരു രാത്രി കൂടി വിട വാങ്ങവേ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പൂഞ്ചില്ലമേല്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഒരു രാത്രി കൂടി വിട വാങ്ങവേ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍