View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിങ്കള്‍ക്കുറി ...

ചിത്രംഒരു മറവത്തൂർ കനവ് (1998)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011
 

തിങ്കൾക്കുറി തൊട്ടും തുടുതുമ്പക്കുടമിട്ടും
മനസ്സിൽ വരവായ് മധുമാസം
വെള്ളിക്കൊലുസ്സിട്ടും കുനുകൂന്തൽ ചുരുൾ തൊട്ടും
കനവിൽ നിറവായ് നിൻ രൂപം
തുള്ളിക്കൊരു കുടമായ് കുളിർ കുടയാൻ
ഇനി നിറുകിൽ പൊഴിയാം അഴകിൻ മഴമേഘം
തമ്മിൽ തനു തഴുകി കുളിർ മെഴുകി കളമെഴുതി
തരളം തളരാം ഇനി വേഗം
(തിങ്കൾക്കുറി....)


മണിവിരൽ തുമ്പുഴിഞ്ഞാൽ മിഴികളിൽ മയ്യലിഞ്ഞാൽ
മനസ്സിലെ മണിച്ചിമിഴിൽ മായാവർണ്ണ ചാന്തായ് തീർന്നാൽ
ഒരു മുളം തണ്ടരുളും സ്വരമഴയേറ്റുണർന്നാൽ
ഇളവെയിൽ തുമ്പികളായ് എങ്ങും നമ്മൾ പാറിപ്പോയാൽ
ആരും കാണാസ്വപ്ന പീലിത്തുമ്പാൽ
നെഞ്ചിൽ മെല്ലെ തൊട്ടു നിന്നെ താരാട്ടാം ഞാൻ
(തിങ്കൾക്കുറി....)

കരമലർ താമരയിൽ കവിളിലെ പൊന്നിതളിൽ
കരി വരിവണ്ടെഴുതും കാണാവർണ്ണചിത്രം കണ്ടു
മഴമുകിൽ തേരിറങ്ങി മരതകക്കാവിറങ്ങി
ഒരു പിടി സ്വപ്നവുമായ് നിന്നെ കാണാനെത്തീ ഞാനും
കാതിൽ മെല്ലെ ചൊല്ലി കല്യാണത്തിൻ നാളിൽ
കണ്ണാടി പൂമുത്തെൻ മാറിൽ ചാർത്തും
(തിങ്കൾക്കുറി....)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011
 
Thinkalkkuri thottum thudu thumba kudamittum
Manassil varavaay madhumaasam
Velli kolussittum kunu koonthalchurul thottum
Kanavil niramaay nin roopam
Thullikkoru kudamaay kulir kudayaan
Ini nirukil pozhiyaam azhakin mazha megham
Thammil thanu thazhuki kulir mezhuki kalamezhuthi
Tharalam thalaraam ini vegam
(thinkalkkuri....)

Maniviral thumbuzhinjaal mizhikalil mayyalinjaal
Manasile manchimizhil mayaa varnna chanthaay theernnaal
Oru mulam thandarulum swara mazhayetunarnnaal
Ila veyil thumbikalaay engum nammal paari poyaal
Aarum kanaa swapna peeli thumbaal
Nenjil melle thottu ninne tharaattam njaan
(thinkalkkuri....)

Karamalar thamarayil kavilile ponnithalil
Karivari vandezhuthum kanaa varnna chithram kandu
Mazhamukil therirangi marathaka kaavirangi
Oru pidi swapnavumaay ninne kanaan ethee njaanum
Kaathil melle cholli kallyaanathin naalil
Kannaadi poo muthen maaril chaarthum
(thinkalkkuri....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരുണാമയനേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കന്നിനിലാ പെണ്‍കൊടിയെ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മോഹമായി
ആലാപനം : കെ എസ്‌ ചിത്ര, രവീന്ദ്രന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
സുന്ദരിയേ സുന്ദരിയേ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍, പുഷ്പവനം കുപ്പുസ്വാമി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
താറാക്കൂട്ടം
ആലാപനം : എം ജി ശ്രീകുമാർ, ജി വേണുഗോപാല്‍, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കരുണാമയനേ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കന്നിനിലാ(F)
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കന്നിനിലാ
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
തിങ്കള്‍ക്കുറി തൊട്ടും [D]
ആലാപനം : കെ എസ്‌ ചിത്ര, വി ദേവാനന്ദ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍