View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉന്മാദം കരളിലൊരുന്മാദം ...

ചിത്രംഓർമ്മച്ചെപ്പ് (1998)
ചലച്ചിത്ര സംവിധാനംലോഹിതദാസ്
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by vikasvenattu@gmail.com on January 30, 2010

ഉന്മാദം കരളിലൊരുന്മാദം
കനവുകളില്‍ പാടും വനമുരളി
ആത്മാവില്‍ പൊന്‍‌തൂവല്‍ പെയ്തുനിന്ന സന്ധ്യേ
എന്‍റെ സ്വപ്നസന്ധ്യേ വൈകിവന്നതെന്തേ
(ഉന്മാദം)

ഈ നിശാഗന്ധിതന്‍ വാടിയ ചില്ലയില്‍
നിത്യരോ‍മാഞ്ചമാം പൊന്‍‌‌മലര്‍ ചൂടി നീ
ശ്യാമയമുനേ... ദേവയമുനേ...
നിന്‍റെ തീരം തേടിവന്നൊരു പനിനീര്‍ത്തിങ്കള്‍ ഞാന്‍
(ഉന്മാദം)

എന്തിനെന്‍ മൗലിയില്‍ പൊന്‍‌മയില്‍പ്പീ‍ലികള്‍
ചാര്‍ത്തുവാന്‍ വന്നു നീ മുഗ്ദ്ധവാസന്തമേ
ദേവാംഗനേ.... ഗോപാംഗനേ.....
എന്തിനെന്നെ പുല്‍കിനിന്നു തെന്നല്‍ക്കുളിരേ നീ‍
(ഉന്മാദം)

----------------------------------

Added by sunithpl@yahoo.com on April 6, 2009



Unmadham karalin oru unmadham
Kanavukalil padum manamurali
Athmavil ponthooval peythu ninna sandhye
Ente swapna sandhye vaiki vannathenthe

Ee nisha Gandhi than vadiya chillayil
Nithya romanchamam pon malar choodi nee
Shyama yamune deva yamune
ninte theeram thedi vannoru
Pani neer thinkal njan
(unmadham)

enthinen mauliyil ponmayil peelikal
charthuvan vannu nee mughdha vasanthame
devangane gopankane enthinenne pulki ninnu
thennal kulire nee
(unmadham)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിരഹം നുരയും നിലാവേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
യാമിനീ മണ്ഡപങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്, സിന്ധു ദേവി   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
യാമിനീ മണ്ഡപങ്ങള്‍ [F]
ആലാപനം : കെ എസ്‌ ചിത്ര, സിന്ധു ദേവി   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍