ആകാശങ്ങളില്‍ ...
ചിത്രം | വര്‍ണ്ണപ്പകിട്ട് (1997) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Jacob John Aakaashangalil vaazhum thiru thaaraa naathanu sthothram ennum nanmakal ekoo njangalkkellaa punyavum nalkoo mazhavillin mangala shree pole oru pooval painkili chekkeri raagasumangaliyaay devamanohariyaay..... doore maamarakompil oru tharaa jaalakak koottil etho kaarthika naalil malar pookkum paurnami vaavil Paazhmulam thandaay moolukayaayi vazhiyum sangeetham kaliyaadum kaattil melaake kulirum sallaapam thira kaalaytheerathe maanthoppil mazha noolaal theerkuumoroonjaalil mathimarannavalaadune manimayilkkuunnaay..... Doore maamarakompil oru tharaa jaalakak koottil etho kaarthika naalil malar pookkum paurnami vaavil Peeli nilaavin pichakatheril anayum raathinkal snehaparaagam peyyukayaayi manassin poochendil niramaaril cherthaval thaaraatti mizhineerin thulli thudachaatti shishira chandrikayaay madhura santhwanamaay..... Doore maamarakompil oru tharaa jaalakakkoottil etho kaarthika naalil malar pookkum paurnami vaavil mazhavillin mangala shree pole oru thooval painkili chekkeri raagasumangaliyaay devamanohariyaay....... | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ ആകാശങ്ങളില്‍ വാഴും തിരുതാരാനാഥനു സ്തോത്രം എന്നും നന്മകള് ഏകൂ ഞങ്ങള്‍ക്കെല്ലാ പുണ്യവും നല്‍കൂ മഴവില്ലിന് മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി രാഗസുമംഗലിയായ് ദേവമനോഹരിയായ്.... ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍ ഏതോ കാര്‍ത്തിക നാളില്‍ മലര് പൂക്കും പൌര്‍ണമി വാവില്‍ പാഴ്മുളം തണ്ടായ് മൂളുകയായി വഴിയും സംഗീതം കളിയാടും കാറ്റില്‍ മേലാകെ കുളിരും സല്ലാപം തിര കായല്‍ത്തീരത്തെ മാന്തോപ്പില്‍ മഴ നൂലാല്‍ തീര്‍ക്കുമൊരൂഞ്ഞാലില്‍ മതിമറന്നവളാടുന്നീ മണിമയില്‍ക്കുരുന്നായ്..... ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍ ഏതോ കാര്‍ത്തിക നാളില്‍ മലര് പൂക്കും പൌര്‍ണമി വാവില്‍ പീലി നിലാവിന് പിച്ചകത്തേരില്‍ അണയും രാത്തിങ്കള്‍ സ്നേഹപരാഗം പെയ്യുകയായി മനസ്സിന് പൂച്ചെണ്ടിൽ നിറമാറില്‍ ചേര്‍ത്തവള്‍ താരാട്ടി മിഴിനീരിന് തുള്ളി തുടച്ചാറ്റി ശിശിര ചന്ദ്രികയായ് മധുരസാന്ത്വനമായ്....... ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍ ഏതോ കാര്‍ത്തിക നാളില്‍ മലര് പൂക്കും പൌര്‍ണമി വാവില്‍ മഴവില്ലിന് മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി രാഗസുമംഗലിയായ് ദേവമനോഹരിയായ്....... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെള്ളിനിലാ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- മാണിക്യ കല്ലാല്‍
- ആലാപനം : എം ജി ശ്രീകുമാർ, സ്വര്‍ണ്ണലത | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ദൂരേ മാമര കൊമ്പില്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ദൂരേ മാമര കൊമ്പില്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ഒക്കേലാ ഒക്കേലാ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി, ഗംഗൈ അമരന് | സംഗീതം : വിദ്യാസാഗര്‍
- അനുപമ സ്നേഹ ചൈതന്യമേ
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ജോസ് കല്ലുകുളം | സംഗീതം : വിദ്യാസാഗര്‍