View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെള്ളിനിലാ ...

ചിത്രംവര്‍ണ്ണപ്പകിട്ട് (1997)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Jacob John

(M) vellinilaa thullikalo kanpeeliyil
thellaliyum chandanamo pon thoovalil
vilolamaam poomanjin thalodalaay paadaan vaa etho priya geetham
(F) vellinilaa thullikalo kanpeeliyil
thellaliyum chandanamo pon thoovalil

(M) maranju ninnenthinen manassile kunkumam
thalir viral thumpinaal kavarnnu nee innale
(F) janma kadangaliloode varum nin kaalpaadukal pinthudaraan
ente manassilalinjurukum ninte prasaadam pankiduvaan
(M) manjithal moodumorormmakalil oru pon thiriyaay njaan poothunaraan

(F) vellinilaa thullikalo kanpeeliyil
(M) thellaliyum chandanamo pon thoovalil

(F) virinjoren mohamaay varam tharaan vannu nee
niranjoren kankalil swaraanjjanam chaarthi nee
(M) ente kinaakkulirambiliye enneyunarthum punya lathe
thanka viral thodumaa nimisham thaane orungum thamburuve
(F) peythaliyunna pakalmazhayil oru paal puzhayaay njan veenozhukaam

(M) vellinilaa thullikalo kanpeeliyil
thellaliyum chandanamo pon thoovalil
(F) vilolamaam poomanjin thalodalaay paadaan vaa
(D) etho priya geetham
vellinilaa thullikalo kanpeeliyil
thellaliyum chandanamo pon thoovalil
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

(M) വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ ഏതോ പ്രിയ ഗീതം
(F) വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍

(M) മറഞ്ഞു നിന്നെന്തിനെന്‍ മനസ്സിലെ കുങ്കുമം
തളിര്‍വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ
(F) ജന്മ കടങ്ങളിലൂടെ വരും നിന്‍ കാല്പാടുകള്‍ പിന്തുടരാന്‍
എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ പ്രസാദം പങ്കിടുവാന്‍
(M) മഞ്ഞിതൾ മൂടുമൊരോര്‍മ്മകളില്‍ ഒരു പൊന്‍തിരിയായ് ഞാന്‍ പൂത്തുണരാന്‍

(F) വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
(M) തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍

(F) വിരിഞ്ഞൊരെന്‍ മോഹമായ് വരം തരാന്‍ വന്നു നീ
നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ
(M) എന്റെ കിനാക്കുളിരമ്പിളിയേ എന്നെയുണർത്തും പുണ്യലതേ
തങ്കവിരല്‍ തൊടുമാ നിമിഷം താനേ ഒരുങ്ങും തംബുരുവേ
(F) പെയ്തലിയുന്ന പകല്‍മഴയില്‍ ഒരു പാല്‍ പുഴയായ് ഞാന്‍ വീണൊഴുകാം

(M) വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
(F) വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ
(D) ഏതോ പ്രിയ ഗീതം
വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശങ്ങളില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മാണിക്യ കല്ലാല്‍
ആലാപനം : എം ജി ശ്രീകുമാർ, സ്വര്‍ണ്ണലത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ദൂരേ മാമര കൊമ്പില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ദൂരേ മാമര കൊമ്പില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഒക്കേലാ ഒക്കേലാ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി, ഗംഗൈ അമരന്‍   |   സംഗീതം : വിദ്യാസാഗര്‍
അനുപമ സ്നേഹ ചൈതന്യമേ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ജോസ് കല്ലുകുളം   |   സംഗീതം : വിദ്യാസാഗര്‍