View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്നിരാവിന്‍ ...

ചിത്രംനഗരമേ നന്ദി (1967)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

kanni ravin kalabhakkinnam
ponnaanippuzhayil veenappol
ponnaanippuzhayil veenappol

onnaam kunnile onnam painkili
mungam kuliyittedukkan poy
olangal kinnamedutholippichu
onnam painkiliye kalippichu
onnam painkiliye kalippichu

thrithaalakkavile puthanilanji-
kkatham naalorukurikitty
laksham laksham ponmanimuth
lakshanamothoru thoomuth
muthukal perukkan njanum poy
muthaaya muthokke kaattukattu
muthaaya muthokke kaattukattu
pandu kanniraavin........

kizhakke muttathe mullappenninu
mazhakkalathoru cheppukitti
avilum malarum athilundennaay
ayalathullavar penkodimaar
chepputhurannappol njanum poy
chepiinakatho kasthoori
cheppinakatho kasthoori
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കന്നിരാവിന്‍ കളഭക്കിണ്ണം
പൊന്നാനിപ്പുഴയില്‍ വീണപ്പോള്‍
പൊന്നാനിപ്പുഴയില്‍ വീണപ്പോള്‍

ഒന്നാംകുന്നിലെ ഒന്നാം പൈങ്കിളി
മുങ്ങാംകുളിയിട്ടെടുക്കാന്‍ പോയ്
ഓളങ്ങള്‍ കിണ്ണമെടുത്തൊളിപ്പിച്ചു
ഒന്നാം പൈങ്കിളിയെ കളിപ്പിച്ചു
ഒന്നാം പൈങ്കിളിയെ കളിപ്പിച്ചു

തൃത്താലക്കാവിലെ പുത്തനിലഞ്ഞി-
ക്കത്തം നാളൊരു കുറികിട്ടി
ലക്ഷം ലക്ഷം പൊന്മണിമുത്ത്
ലക്ഷണമൊത്തൊരു തൂമുത്ത്
മുത്തുകള്‍പെറുക്കാന്‍ ഞാനും പോയ്
മുത്തായമുത്തൊക്കെ കാറ്റുകട്ടൂ
മുത്തായമുത്തൊക്കെ കാറ്റുകട്ടൂ
പണ്ട് കന്നിരാവിന്‍....

കിഴക്കേമുറ്റത്തെ മുല്ലപ്പെണ്ണിനു
മഴക്കാലത്തൊരു ചെപ്പുകിട്ടി
അവിലും മലരും അതിലുണ്ടെന്നായ്
അയലത്തുള്ളവര്‍ പെണ്‍കൊടിമാര്‍
ചെപ്പുതുറന്നപ്പോള്‍ ഞാനും പോയ്
ചെപ്പിനകത്തോ കസ്തൂരി
ചെപ്പിനകത്തോ കസ്തൂരി
പണ്ട്കന്നിരാവിന്‍............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലില്ലിപ്പൂ
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മഞ്ഞണിപ്പൂനിലാവ്‌
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നഗരം നഗരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍