View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാഹിനീ പ്രേമവാഹിനീ ...

ചിത്രംഅച്ഛന്റെ ഭാര്യ (1971)
ചലച്ചിത്ര സംവിധാനംതിക്കുറിശ്ശി സുകുമാരന്‍ നായര്‍
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by jayalakshmi.ravi@gmail.com on February 13, 2011

വാഹിനീ പ്രേമവാഹിനീ
നിൻ പ്രിയനെവിടെ
പ്രിയനെത്തേടി പോകുവതെവിടെ
വാഹിനീ
വാഹിനീ പ്രേമവാഹിനീ

ഏതോ ഗിരിയുദരത്തിൽ പിറന്നു
എത്ര കാടുകൾ കടന്നു വന്നു
(ഏതോ.....)
ഓടക്കുഴലും ഒങ്കാരനാദവും
ഓമനേ നിനക്കാരു തന്നു
വാഹിനീ പ്രേമവാഹിനീ

നിൻ കാൽച്ചിലമ്പൊലിഗീതം കേട്ടു
നിൻ നൂപുരകളനാദം കേട്ടു
(നിൻ കാൽച്ചിലമ്പൊലി....)
താളതരംഗ തംബുരു മീട്ടി
രാഗസാഗരം നിൽപ്പൂ ദേവീ
വാഹിനീ പ്രേമവാഹിനീ

നിൻ തീർത്ഥജലസംഗമത്താൽ
ക്ഷീരാംബുധിയായ് തീരും ഈ കടൽ
(നിൻ തീർത്ഥജല....)
കടൽ നിന്നിലും കടലിൽ നീയും
വിലയം കൊള്ളും പ്രളയം വരെയും
(വാഹിനീ.....)
ആഹഹാ....ആഹഹാ....
 

----------------------------------

Added by jayalakshmi.ravi@gmail.com on February 13, 2011

Vaahinee premavaahinee
nin priyanevide
priyanethedi pokuvathevide
vaahinee
vaahinee premavaahinee

etho giriyudarathil pirannu
ethra kaadukal kadannu vannu
(etho.....)
odakkuzhalum omkaaranaadavum
omane ninakkaaru thannu
vaahinee premavaahinee

nin kaalchilamboligeetham kettu
nin noopurakalanaadam kettu
(nin kaal....)
thaalatharanga thamburu meetti
raagasaagaram nilppoo devee
vaahinee premavaahinee

nin theerthajalasangamathaal
ksheeraambudhiyaay theerum ee kadal
(nin theerthajala....)
kadal ninnilum kadalil neeyum
vilayam kollum pralayam vareyum
(vaahinee.....)
aahahaa....aahahaa....
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധുരം തിരുമധുരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വരുമോ നീവരുമോ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആരിരാരോ താമരപ്പൂമിഴി പൂട്ടി
ആലാപനം : എസ് ജാനകി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഓമനത്തിങ്കള്‍ കിടാവോ (Bit)
ആലാപനം :   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി