View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ധനുമാസപ്പെണ്ണിനു ...

ചിത്രംകഥാനായകൻ (1997)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on February 2, 2010

ധനുമാസപ്പെണ്ണിനു പൂത്താലം
മകരത്തില്‍ കുളിരും നാണം
കുംഭത്തില്‍ മംഗല്യ മകം തൊഴണം
പിന്നെ മീനത്തില്‍ അവളുടെ താലികെട്ട്
(ധനുമാസപ്പെണ്ണിനു)

കനിവേകും മേടം മിഴിപൊത്തി നിന്നെ
കാണാന്‍ എന്നെയുണര്‍ത്തും
ഉരുളിയും പൂവും പുടവയും പൊന്നും
വാല്‍ക്കണ്ണാടിയും കാണാം
കവിതേ........... ആ...........
കവിതേ പൂക്കണി കൊന്നയായി നീ മുന്നില്‍
പുളകത്തില്‍ മുങ്ങുമ്പോള്‍ ഞാനുണരും
(ധനുമാസപ്പെണ്ണിനു)

ഇടവത്തില്‍ പെയ്യും മഴകൊണ്ടു മൂടാന്‍
ഈറന്‍ കഞ്ചുകം മാറാം
മിഥുനനിലാവില്‍ മിഴികളാല്‍ തോര്‍ത്താം
കര്‍ക്കിടകപ്പുഴ നീന്താം
മൃദുലേ.... ആ......
മൃദുലേ ഓമനത്തിങ്കളായി നീയെന്‍റെ
ഹൃദയത്തിന്‍ സംഗീതമാവുകില്ലേ
(ധനുമാസപ്പെണ്ണിനു)

----------------------------------

Added by Adarsh KR on November 3, 2008


Dhanumaassa penninu poothaalam
Makarathil kulirum naanam
Kumbhathil mangalya makam thozhanam
pinne meenathil avalude thaalikettu thaalikettu
[Dhanumaassa penninu]

Kanivekkum medam mizhipothi ninne
kaanaan enneyunarthum
Uruliyum poovum pudavaym ponnum
Vaalkannadiyum kaanum
Kavithee.. aaa...
Kavithe pookkani konnayaay nee munil
pulakathil mungumbol njaan unarum
[Dhanumaassa penninu]

Idavathil peyum mazhakondu moodan
Eeran kanjukam maaraam
Midhuna nilaavil mizhikalaal thorthaam
Karkkida puzha neenthaam
Mrudulee.. aaa...
Mrudule omana thinkalaay neeyente
Hrudayathin sangeethamaavukille


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആൽമരം ചായും നേരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ഗുഡ് മോർണിങ്ങ്
ആലാപനം : ജയറാം, കെ പി എ സി ലളിത, കലാഭവന്‍ മണി, ഇന്ദ്രന്‍സ്, ജനാര്‍ദ്ദനന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ആല്‍മരം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര