View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവസംഗീതം [(M)] ...

ചിത്രംഗുരു (1997)
ചലച്ചിത്ര സംവിധാനംരാജീവ്‌ അഞ്ചല്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010


ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ
തേങ്ങുമീ കാറ്റു നീയല്ലേ തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ നുകരാന്‍ ഞാനാരോ
ആരുമില്ലാത്ത ജന്മങ്ങള്‍ തീരുമോ ദാഹമീ മണ്ണില്‍
നിന്നോര്‍മ്മയില്‍ ഞാനേകനായ് (2)
( തേങ്ങുമീ...)

ചിലു ചിലും സ്വര നൂപുരം ദൂര ശിഞ്ജിതം പൊഴിയുമ്പോള്‍
ഉതിരുമീ മിഴിനീരിലെന്‍ പ്രാണ വിരഹവും അലിയുന്നു
എവിടെ നിന്‍ മധുര ശീലുകള്‍ മൊഴികളേ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയമേ ഞാനില്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങുമീ കാറ്റു നീയല്ലേ തഴുകാന്‍ ഞാനാരോ

ശ്രുതിയിടും കുളിരായി നിന്‍ ഓര്‍മയെന്നില്‍ നിറയുമ്പോള്‍
ജനനമെന്ന കഥ കേള്‍ക്കാന്‍ തടവിലായതെന്തേ നാം
ജീവ രാഗ മധു തേടീ വീണുടഞ്ഞതെന്തേ നാം
സ്നേഹമെന്ന കനി തേടീ നോവു തിന്നതെന്തേ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ
(തേങ്ങുമീ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 23, 2010

Devasamgeetham neeyalle devee varoo varoo
Thengumee kaattu neeyalle thazhukaan njaanaaro
aarumillaatha janmangal theerumo daahamee mannil
ninnormmayil njaanekanaay
(Thengumee..)

Chilum chilum swaranoopuram doora shinjitham pozhiyumpol
uthirumee mizhineerilen praana virahavum aliyunnu
evide nin madhura sheelukal mozhikale novalle
smruthiyilo priya samgamam hrudayame njaanille
swaram mookam varam shokam priyane varoo varoo
Thengumee kaattu neeyalle thazhukaan njaanaaro

sruthiyidum kuliraayi nin ormmayennil nirayumpol
jananamenna kadha kelkkaan thadavilaayathenthe naam
jeeeva raaga madhu thedee veenudanjathenthe naam
snehamenna kani thedi novu thinnathenthe naam
ore raagam ore thaalam priye nee varoo varoo
Thengumee kaattu neeyalle thazhukaan njaanaaro....



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നരം മാനത്ത്‌
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഇളയരാജ
തത്താരം മൊഴിയമ്മാ
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഇളയരാജ
അരുണകിരണദീപം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, രാധിക തിലക്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഇളയരാജ
ഗുരുചരണ
ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍, കോറസ്‌, ലാലി അനില്‍, രാധിക തിലക്‌, മാസ്റ്റർ കണ്ണൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഇളയരാജ
ദേവസംഗീതം (D)
ആലാപനം : കെ ജെ യേശുദാസ്, രാധിക തിലക്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഇളയരാജ