View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അപ്പുക്കുട്ടാ ...

ചിത്രംചന്ദ്രലേഖ (1997)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Jacob John

appu kuttaa thoppikkaaraa eppam kalyaanam
makaramaasathil veliketteettappa kalyaanam

onnaam vattam kandappam penninu kindandam
randaam vattam kandappam penninu mindaattam
oru kunkuma kuyilaay kunu kunungi vannaatte
kannadipoomchindooram kavarneduthotte njan
kavarneduthotte

onnaam vattam kandappam chekkanu chinkaaram
randaam vattam kandappam punchiri punnaaram
oru markazhi kuliraay meyyilurummi ninnatte
mindaa chundile thaaraattaay minungi ninnaatte
minungi ninnaatte

konnari konnari konaaree kathi nakini naacheere
illinakini naachikattore re re

kunnimani kooduketti kanniveyil panthalittu
pularaaraayo pon dhanumaasam
anthimukil chaanthaninju alliveyil kammalittu
azhakaay ninno chemukil maanam
vrishchika raavin pachila koottil anthiyurangaan vaa
machinakathe kochari praave kikkili koottaan vaa
nee varum malar chandanakkuri chillu nilaavaay
chillu nilaavaay
(onnaam vattam kandappam)

manjumazhakkaalamalle ullil ila thaalamille
mazhavil kaavil ulsavamalle
kunjumani thaali thannum mangalangal nernnuzhinjum
manassin koottil kudiyiruthaalo
kanniludikkum kunju kinaavin kumpililenthaanu
velli nilaavil minni minungum munthiri chinthaanu
thaamara mani thaalavumaay kaathu nilkkaam njan
kaathu nilkkaam njan
(onnaam vattam kandappam)
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പം കല്യാണം
മകരമാസത്തില്‍ വേലി കെട്ടീട്ടപ്പ കല്യാണം

ഒന്നാംവട്ടം കണ്ടപ്പം പെണ്ണിനു കിണ്ടാണ്ടം
രണ്ടാംവട്ടം കണ്ടപ്പം പെണ്ണിനു മിണ്ടാട്ടം
ഒരു കുങ്കുമക്കുയിലായ് കുണുകുണുങ്ങി വന്നാട്ടേ
കണ്ണാടിപ്പൂംചിന്ദൂരം കവര്‍ന്നെടുത്തോട്ടെ ഞാന്‍
കവര്‍ന്നെടുത്തോട്ടെ

ഒന്നാം വട്ടം കണ്ടപ്പം ചെക്കനു ചിങ്കാരം
രണ്ടാം വട്ടം കണ്ടപ്പം പുഞ്ചിരി പുന്നാരം
ഒരു മാര്‍കഴിക്കുളിരായ് മെയ്യിലുരുമ്മി നിന്നാട്ടെ
മിണ്ടാ ചുണ്ടിലെ താരാട്ടായ്
മിനുങ്ങി നിന്നാട്ടെ മിനുങ്ങി നിന്നാട്ടെ

കൊന്നരി കൊന്നരി കൊനാരീ കത്തി നകിനി നാചീരെ
ഇല്ലിനകിനി നാചികട്ടോരേ രേ രേ

കുന്നിമണി കൂടുകെട്ടി കന്നിവെയില്‍ പന്തലിട്ട്
പുലരാറായോ പൊന്‍ധനുമാസം
അന്തിമുകില്‍ ചാന്തണിഞ്ഞു അല്ലിവെയില്‍ കമ്മലിട്ട്
അഴകായ്‌ നിന്നോ ചെമ്മുകില്‍ മാനം
വൃശ്ചികരാവിന്‍ പച്ചിലക്കൂട്ടില്‍ അന്തിയുറങ്ങാന്‍ വാ
മച്ചിനകത്തെ കൊച്ചരിപ്രാവേ കിക്കിളികൂട്ടാന്‍ വാ
നീ വരും മലര്‍ ചന്ദനക്കുറി ചില്ലുനിലാവായ് ചില്ലുനിലാവായ്
(ഒന്നാംവട്ടം കണ്ടപ്പം)

മഞ്ഞുമഴക്കാലമല്ലേ ഉള്ളില്‍ ഇല താളമില്ലേ
മഴവില്‍ക്കാവില്‍ ഉത്സവമല്ലേ
കുഞ്ഞുമണി താലി തന്നും മംഗളങ്ങള്‍ നേര്‍ന്നുഴിഞ്ഞും
മനസ്സിന്‍ കൂട്ടില്‍ കുടിയിരുത്താലോ
കണ്ണിലുദിക്കും കുഞ്ഞു കിനാവിന്‍ കുമ്പിളിലെന്താണ്
വെള്ളി നിലാവില്‍ മിന്നി മിനുങ്ങും മുന്തിരി ചിന്താണ്
താമര മണിത്താലവുമായ് കാത്തുനില്‍ക്കാം ഞാന്‍
കാത്തു നില്‍ക്കാം ഞാന്‍
(ഒന്നാം വട്ടം കണ്ടപ്പം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനത്തേ ചന്ദിരനൊത്തൊരു (ഹബീബി ഹബീബി)
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌, മാൽഗുഡി ശുഭ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
സാ പ മ പ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
താമരപ്പൂവില്‍ വാഴും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഇന്നലേ മയങ്ങുന്ന
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
അമ്മൂമ്മക്കിളി വായാടി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മാനത്തെ ചന്ദിരനൊത്തൊരു
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്