View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടി തൊടിയിലേതോ (D) ...

ചിത്രംആറാം തമ്പുരാൻ (1997)
ചലച്ചിത്ര സംവിധാനംഷാജി കൈലാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഡോ. സൂസി പഴവരിക്കല്‍

വരികള്‍

Added by madhavabhadran@yahoo.co.in on February 2, 2010,corrected by latha nair


പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരി വെയിലൊളി പൂക്കാവടി ആടി
തിരുതില്ലാന തിമില തകിലൊടു
പാടീ തൊടിയിലേതോ പൊന്നാഞ്ഞിലി മേല്‍

സാമരി രീപമ മാനിപ പാസനി
മാനിപ പാസനി നീരിസ സാമരി
സരിമാ നിസനിധ പധനീ ധപമഗ
രിഗമാ ഗരിസനി ധനിസരി മരിസ
പുലരിവെയിലൊളി പൂക്കാവടി ആടി
തിരുതില്ലാന തിമില തകിലൊടു പാടി
പാടി
അഅആ അഅ അഅആ...............
തില്ലാന തിത്തില്ലാന തിരുതിരു തിരുതിരു തിരുതില്ലാന- (2)

അരിയന്നൂര്‍ക്കാവിലെ കൂത്തുമാടത്തില്‍
തിരിവെയ്ക്കാന്‍ പോരുന്നു മകരസൂര്യനും
തേവാരം കാണണം വേലകൂടണം
തെക്കന്നം പുള്ളുവന്‍പാട്ടും കേള്‍ക്കണം
തിരുവില്വാമലയില്‍ മേട-
പുലര്‍കാലപ്പൊന്‍കണി വെയ്ക്കാന്‍
വെള്ളോട്ടിന്നുരുളിയൊരുക്കേണം
(പാടി തൊടിയിലേതോ)

തൃത്താലക്കോലോത്തെ തേതിപ്പെണ്ണിനു
തിരുവിരലില്‍ ചാര്‍ത്താന്‍ താരമോതിരം
കണ്ണെഴുതാന്‍ രാവിരുള്‍ക്കൂട്ടുകണ്മഷി
കസവണിയാന്‍ മാറ്റെഴും മാഘപൗര്‍ണ്ണമി
തിരുവേളിപ്പന്തലു മേയാന്‍ തിരുനാവാമണലോരത്തെ
തിരുവാതിര മെനയും പനയോല
(പാടി തൊടിയിലേതോ)


----------------------------------


Added by Adarsh K R, Thriprayar on September 13, 2008




Paadi thodiyiletho ponnanjilimel
Pulari veyiloli pookkaavadi aadi thiru thillana
Thimila thakilodu
Paadi thodiyiletho ponnanjilimel

Saa Ma Ri , Rii Pa Ma, Maa Ni Pa , Paa Sa Ni
Maa Ni Pa , Paa Sa Ni, Nii Ri Sa, Saa Ma Ri
Sa Ri Maa, Ni Sa Ni Dha, Pa Dha Nii , Dha Pa Ma Ga
Ri Ga Maa, Ga Ri Sa Ni, dha Ni Sa Ri Ma Ri Sa

Pulari veyiloli pookkaavadi aadi thiru thillana
Thimila thakilodu paaadi paaadi..

A a aa a a a a aa
Thillana thithillana thiruthiru thiruthiru thiruthillana(2)


Ariyannoor kaavile koothu maadathil
Thiri veykkan porunnu makara sooryanum
Thevaaram kananam vela koodanam
Thekkannam pulluvan pattum kelkkanam
Thiruvillua malayil meda pularkala
Ponkani veykkan vellottin uruli orukkenam
{Paadi thodiyiletho }

Thruthaala kolothe thethi penninu
Thiru viralil chaarthan thaara mothiram
Kannezhuthan raavirul koottu kanmashi
Kasavaniyaan mattezhum maagha paurnami
Thiruveli panthalu meyaan thirunaava
Manalorathe thiuvathira menayum panayola
{Paadi thodiyiletho }


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടലാടും
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ഗോവര്‍ദ്ധന ഗിരീശം
ആലാപനം : മഞ്ജു വാര്യര്‍   |   രചന : മുത്തുസ്വാമി ദീക്ഷിതര്‍   |   സംഗീതം : രവീന്ദ്രന്‍
ഹരിമുരളീരവം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
കുയില്‍ പാടും
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
സന്തതം സുമശരന്‍
ആലാപനം : കെ ജെ യേശുദാസ്, ശരത്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
പാടീ തൊടിയിലേതോ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
സന്തതം സുമശരന്‍
ആലാപനം : മഞ്ജു മേനോൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍