View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാദം ...

ചിത്രംസിന്ദൂരരേഖ (1995)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനകൈതപ്രം
സംഗീതംശരത്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by latha.nair@gmail.com on February 3, 2009


നാദം...
നാദം സാമവേദാക്ഷരങ്ങൾ പൂത്തു നിൽക്കുന്നമന്ത്രം
മാത്രമാണെൻ നിനാദം
ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം
ഇതു നിൻ പ്രസാദം കൃഷ്ണ ഹരിമാധവാ
നീ മാത്രമാണിന്നെന്റെ അഭയം
കൃഷ്ണാ കൃഷ്ണാ നവനീതകൃഷ്ണാ
മിഴിനീർ കനവിൻ മുരളിയിലമൃതം പകരാനുണരുക (നാദം.....

ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചനമിതം

എൻ ബാല്യകാലങ്ങൾ നിൻ നാമമോതാതെ പാഴായ്‌ മറഞ്ഞേ പോയ്‌
കൗമാരമോഹങ്ങൾ നിൻ ഓർമ്മയോരാതെ എങ്ങോ പൊഴിഞ്ഞേ പോയ്‌
യൗവനലഹരിയിൽ നിൻ തിരുനാമം പോലും പാടാതലയാനടിയനു ഗതിയായ്‌
എന്നാലുമെൻ ജീവതാലം നിറയേ നീ തന്നതഴകിന്റെ നിർമ്മാല്യം
കൃഷ്ണാ മുരളീ കൃഷ്ണാ .... (നാദം...)

ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചചരിതം
ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം
പെയ്തതാണാത്മനാദം

നിൻ മുന്നിലൊന്നു പാടാൻ മറന്ന ഗന്ധർവ്വനെങ്കിലും
എൻ നെഞ്ചു ചേർന്ന മൺവീണയിന്നു തകരാതെ നൽകണേ
നിൻ പ്രേമഭാവമറിയാതകന്ന സഞ്ചാരിയെങ്കിലും
എന്നാത്മരാഗനിർമ്മാല്യമിന്നു വാടാതിരിക്കണേ
മുന്നിൽ വീണു കേഴുമന്റെ കരളിൻ നൊമ്പരം കാണണേ
എരിയുമെൻ ദുഃഖമിടറിവീഴുന്ന പ്രാണസങ്കടം കേൾക്കണേ
തനം നം ധീരനാ... തനം നം ധീരനാ
തജനു തക ധീരന ധീരന തൃത്തില്ലാന മ ദ നി സ സ തകിടജം നി നി
കിടജം ത ത തജം മ മ ജ തനം നം ധീരനാ
ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധീം ധിരനാ നി ധ മ ഗ സ
ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധീം ധിരനാ നി ധ നി ധ മ ഗ സ
സർവ്വ വിഘ്ന നിവാരണ മൂർത്തേ
സമർപ്പിതം ഹരി തില്ലാനാ
സമർപ്പിതം തിരു തില്ലാനാ
സമർപ്പിതം മമ തില്ലാനാ


naadam...
naadam saamavEdaaksharangaL pooththu nilkkunnamanthram
maathramaaNen ninaadam
EthO janmajanmaantharangaL pooja cheythOru puNyam
peytha_thaaNaathmanaadam
ithu nin prasaadam kRshNa harimaadhavaa
nee maathramaaNinnente abhayam
kRshNaa kRshNaa navaneethakRshNaa
mizhineer kanavin muraLiyilamRtham pakaraanuNaruka (naadam.....

baalam gOpagOvRndabaalam vaamadEvaadivandyam naadasEvaascha_namitham

en baalyakaalangaL nin naamamOthaathe paazhaay maRanjE pOy
kaumaaramOhangaL nin OrmmayOraathe engO pozhinjE pOy
yauvanalahariyil nin thirunaamam pOlum paaTaathalayaanaTiyanu gathiyaay
ennaalumen jeevathaalam niRayE nee thannathazhakinte nirmmaalyam
kRshNaa muraLee kRshNaa .... (naadam...)

baalam gOpagOvRndabaalam vaamadEvaadivandyam naadasEvaascha_charitham
EthO janmajanmaantharangaL pooja cheythOru puNyam
peytha_thaaNaathmanaadam

nin munnilonnu paaTaan maRanna gandharvanenkilum
en nenchu chErnna maN_veeNayinnu thakaraathe nalkaNE
nin pREmabhaavamaRiyaathakanna sanchaariyenkilum
ennaathmaraaganirmmaalyaminnu vaaTaathirikkaNE
munnil veeNu kEzhumente karaLin nomparam kaaNaNE
eriyumen dukhamiTaRiveezhunna praaNasankaTam kELkkaNE
thanam nam dheeranaa... thanam nam dheeranaa
thajanu thaka dheerana dheerana thrththillaana ma da ni sa sa thakiTajam ni ni
kiTajam tha tha thajam ma ma ja thanam nam dheeranaa
udana dheem thakiTathaam thillaana naadirtha dheem dhiranaa ni dha ma ga sa
udana dheem thakiTathaam thillaana naadirtha dheem dhiranaa ni dha ni dha ma ga sa
sarva vighna nivaaraNa mooRththE
samarppitham hari thillaanaa
samarppitham thiru thillaanaa
samarppitham mama thillaanaa



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാളിന്ദിയില്‍ തേടി നിന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ശരത്‌
പ്രേമാശ്രുവായ്‌
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ശരത്‌
പ്രണതോസ്മി ഗുരുവായുപുരേശം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ശരത്‌
പാഹിരാമപ്രഭോ
ആലാപനം : ശരത്‌   |   രചന : കൈതപ്രം   |   സംഗീതം : ശരത്‌
രാവില്‍ വീണ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ശരത്‌
എന്റെ സിന്ദൂരരേഖയിലെങ്ങോ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ശരത്‌
എന്റെ സിന്ദൂരരേഖയിലെങ്ങോ
ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ്   |   രചന : കൈതപ്രം   |   സംഗീതം : ശരത്‌
പ്രണതോസ്മി ഗുരുവായുപുരേശം [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ശരത്‌