View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓലക്കത്താലിയും ...

ചിത്രംപൂജ (1967)
ചലച്ചിത്ര സംവിധാനംപി കര്‍മ്മചന്ദ്രന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 4, 2010
ഓലക്കത്താലിയും ഒഡ്യാണവും കെട്ടി
ഓണനിലാവു പരന്നുവല്ലോ
കാണാമെന്നോതിയ കല്യാണ ദേവന്റെ
കാലൊച്ചയോർത്തു ഞാൻ കാത്തിരുന്നു (ഓലക്ക..)

താലത്തിൽ താംബൂലമൊരുക്കി വെച്ചു
പാലും പഴവും ഞാനെടുത്തു വെച്ചു
കസ്തൂരിക്കുറിയിട്ടു കൈതപ്പൂ തൈലം തേച്ചു
കത്തുന്ന ഹൃദയവുമായ് കാത്തിരുന്നൂ (ഓലക്ക..)

കിളിവാതിൽ പാളി മെല്ലെ തുറന്നു വെച്ചു
ഒളി മിന്നും ചന്ദ്രികയെ പഴി പറഞ്ഞു
കാർത്തിക നക്ഷത്രവും ഞാനുമീ രാവിൽ
കാണാത്ത തോഴനെ കാത്തിരുന്നൂ ( ഓലക്ക..)

----------------------------------

Added by devi pillai on November 17, 2010
olakkathaaliyum odyaanavum ketti
onanilaavu parannuvallo
kaanaamennothiya kalyaana devante
kaalochayorthu najn kaathirunnu

thaalathil thaamboolamorukki vechu
paalum pazhavum njaneduthu vachu
kasthoorikkuriyittu kaithappoo thailam thechu
kathunna hridayavumaay kaathirunnu

kilivaathil paali melle thurannu vechu
oliminnum chandrikaye pazhiparanju
kaarthika nakshathravum njanumee raavil
kaanaatha thozhane kaathirunnu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനസ്സസാരസ മലർമഞ്ജരിയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മാനസ സാരസ മലര്‍മഞ്ജരിയില്‍(പെണ്‍)
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മാവിന്‍ തയ്യിനും
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വനചന്ദ്രികയുടെ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വിദൂരയായ താരകേ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ഒരു കൊച്ചുസ്വപ്നത്തിന്റെ മരണക്കിടക്കയിതില്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
സ്വര്‍ഗ്ഗീയ സുന്ദരനിമിഷം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ