View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തൂട്ടാണീ പ്രേമം ...

ചിത്രംതനിനിറം (1973)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, പട്ടം സദന്‍

വരികള്‍

vaa onnu vaa varille
Enthoottaanee premamennu ninakkariyille
ente radhe praananaadhe ninte
mandahaasam kilungumee vrindavanathil vannu
manju kollum ennarikil nee varille
(Enthoottaanee..)

oh.. vaa onnu vegam vaanne varille oh..
amganaa rathname bhavathiye patti njan
aadhunika kavithakalezhuthi (2)
kavithilakam munshi saarisshi kaalam
ente kavithakalkkamaukhangalezhuthi
mullappoomkoottilaa kavyopahaarangal
munnil samarppichathormmayille (2)
Kadhinam kadhinam ithrayeyulloo enikku parayaan
Ninte hrudayam valare kadhinam
(Enthoottaanee..)

Ingadu vaa ingadu varaan varille
ambalapoykayaam yamuna than karayil njan
aarabhikal muraliyiloothi (2)
Kulikkadavil vannu njan issi kalam ninte
pudavakal kattuvaaran nokki
ennittum ninteyee kayaampoo varnnane
onnu kadakshikkan thonnanille
engane thonnaanaa issi karuna kaanikkoo kuttee
njanoru mahaakaviyalle
വാ ......ഒന്നു വാ......... വരില്ലേ
എന്തൂട്ടാണീ പ്രേമമെന്ന് നിനക്കറിയില്ലേ
എന്റെ രാധേ പ്രാണനാഥേ നിന്റെ
മന്ദഹാസം കിലുങ്ങുമീ വൃന്ദാവനത്തിൽ വന്ന്
മഞ്ഞു കൊള്ളും എന്നരികിൽ നീ വരില്ലേ
(എന്തൂട്ടാണീ പ്രേമമെന്ന്...)

ഓ...വാ...ഒന്നു വേഗം വാന്നേ.. വരില്ലേ..ഓ...
അംഗനാരത്നമേ ഭവതിയെ പറ്റി ഞാൻ
ആധുനിക കവിതകളെഴുതീ (2)
കവിതിലകം മുൻഷി സാറിശ്ശികാലം
എന്റെ കവിതകൾക്കാമുഖങ്ങളെഴുതീ
മുല്ലപ്പൂംകൂട്ടിലാ കാവ്യോപഹാരങ്ങൾ
മുന്നിൽ സമർപ്പിച്ചതോർമ്മയില്ലേ (2)
കഠിനം കഠിനം ഇത്രയേയുള്ളൂ എനിക്ക് പറയാൻ
നിന്റെ ഹൃദയം വളരെ കഠിനം ( എന്തൂട്ടാണീ...)

ഇങ്കുടു വാ ഇങ്കുടു വരാൻ വരില്ലേ
അമ്പലപൊയ്കയാം യമുന തൻ കരയിൽ ഞാൻ
ആരഭികൾ മുരളിയിലൂതി (2)
കുളിക്കടവിൽ വന്നു ഞാൻ ഇശ്ശി കാലം നിന്റെ
പുടവകൾ കട്ടു വാരാൻ നോക്കി
എന്നിട്ടും നിന്റെയീ കായാമ്പൂ വർണ്ണനെ
ഒന്നു കടാക്ഷിക്കാൻ തോന്നണില്ലേ
എങ്ങനെ തോന്നാനാ ...ഇശ്ശി കരുണ കാണിക്കൂ കുട്ടീ
ഞാനൊരു മഹാകവിയല്ലേ
( എന്തൂട്ടാണീ...)
ഓ വരില്ലേ വാ‍ാ വാ ഒന്നു വേഗം വാ ഓ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇവൻ വിസ്കി ഇവൻ ബ്രാണ്ടി
ആലാപനം : പി മാധുരി, എ പി കോമള   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വിഗ്രഹഭഞ്ജകരേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഗുരുകുലം വളർത്തിയ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നന്ത്യാര്‍വട്ടപ്പൂ ചൂടി
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഓരോ തുള്ളി ചോരയിൽ (മൂലധനത്തിൽ നിന്ന്)
ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ