View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളഭം ചാര്‍ത്തിയ ...

ചിത്രംപൈ ബ്രദേഴ്സ് (1995)
ചലച്ചിത്ര സംവിധാനംഅലി അക്‌ബര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംദേവ്‌ കൃഷ്ണ
ആലാപനംകെ എസ്‌ ചിത്ര, പി ജയചന്ദ്രൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
കളഭം ചാർത്തിയ ശാരദയാമിനി വരവായ്
ശലഭം മൂളിയുണർത്തിയ പൂവിനു കുളിരായ്
മഴവിൽക്കാവടിയാടി മറഞ്ഞൂ മണിമേഘങ്ങൾ
ഒരു പൂപ്പീലിയെടുത്തിനി നീയീ നെറുകിൽ ചാർത്താൻ
തുടിയും കൊട്ടിപ്പാടി പോരാമോ (കളഭം ചാർത്തിയ..)

കുടമൂതും കുഞ്ഞിക്കാറ്റേ താഴേപ്പാടം പൂ ചൂടി
കുട ചൂടും താഴമ്പൂവും താളം കൊട്ടി തന്നാനം
ഇളനീരാടി ഓ...
പനിനീരാടി. ഓ...
കുളിരും ചൂടി
കുതുകം ചൂടീ
ഈ മണ്ണിൻ രോമാഞ്ചം പോലെ നാം പാടീ (കളഭം ചാർത്തിയ..)

നിറമേഴും ചാലിച്ചെത്തീ മേലേക്കാവിൽ പൂക്കാലം
നിലയേഴായ് പന്തൽ കെട്ടീ വേളിക്കാരോ പോരുന്നു
പുഴ തൻ മാറിൽ ഓ..
ഒരു പൊന്നാമ്പൽ ഓ..
അഴകിൽ ചാർത്തീ
ഒരു പൂത്താലീ
ഈ വാഴ്വിൻ രോമാഞ്ചം പോലെ നാം പാടീ (കളഭം ചാർത്തിയ..)

----------------------------------

Added by devi pillai on July 14, 2010
kalabham chaarthiya shaaradayaamini varavaayi
shalabham mooliyunarthiya poovinu kuliraayi
mazhavilkkaavadiyaadi maranju manimeghangal
orupooppeeliyeduthini neeyi nerukil chaarthaan
thudiyum kottippaadipporaamo?
O..............

kudamoothum kunjikkaatte thaazheppaadam poochoodi
kudachoodum thaazhampoovum thaalam kotti thannaanam
ilaaneeraadi.. O... panineeraadi...O....
kulirum choodi... kuthukam choodi
eemannin romancham pole naam paadi

niramezhum chaalichethi melekkaavil pookkaalam
nilayezhay panthal ketti velikkaaro porunnu
puzhathan maaril O... oru ponnaambal O...
azhakil chaarthi oru poothaali
ee vaazhvin romancham pole naam paadi


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുള്ളിപ്പൂങ്കുയില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ദേവ്‌ കൃഷ്ണ
പൂനിലാവു പൂത്തിറങ്ങി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ദേവ്‌ കൃഷ്ണ