സ്വര്‍ഗ്ഗീയ സുന്ദരനിമിഷം ...
ചിത്രം | പൂജ (1967) |
ചലച്ചിത്ര സംവിധാനം | പി കര്‍മ്മചന്ദ്രന്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എസ് ജാനകി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 4, 2010 സ്വർഗ്ഗീയ സുന്ദര നിമിഷങ്ങളേ സ്വരരാഗ പുഷ്പ വനശലഭങ്ങളേ നിങ്ങൾ തൻ ചിറകടി കേൾക്കുമ്പോൾ കാലിലെ കിങ്ങിണി പൊട്ടിച്ചിരിച്ചാടുന്നു (സ്വർഗ്ഗീയ...) പട്ടുപാവാട തൻ ഞൊറി നീർത്തുന്ന പുഞ്ചിരിപ്പൂനിലാവു പോലെ ഗാനത്തിൻ മധുപാത്രം മോന്തിയീ വേദിയിൽ ആനന്ദനൃത്തം ഞാനാടിടുന്നു (സ്വർഗ്ഗീയ...) വാസന്തീപുഷ്പങ്ങൾ നുള്ളിയെടുക്കുന്ന വാരിളം തെന്നലിനെ പോലെ കൈമുദ്രകൾ കാട്ടി കലികകൾ നുള്ളും ഞാൻ കലയുടെ കല്പക മലർവനത്തിൽ (സ്വർഗ്ഗീയ...) ---------------------------------- Added by devi pillai on November 17, 2010 swargeeya sundara nimishangale swararaaga pushpavana shalabhangale ningalthan chirakadi kelkkumpol kaalile kingini pottichirichaadunnu pattupaavaada than njori neerthunna punchirippoonilaavu pole gaanathin madhupaathram monthiyee vediyil aananda nritham njaanaadidunnu vaasantheepushpangal nulliyedukkunna vaarilam thennaline pole kaimudrakal kaatti kalikakal nullum njan kalayude kalpaka malarvanathil |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാനസ്സസാരസ മലർമഞ്ജരിയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മാനസ സാരസ മലര്‍മഞ്ജരിയില്‍(പെണ്‍)
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മാവിന്‍ തയ്യിനും
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- വനചന്ദ്രികയുടെ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- വിദൂരയായ താരകേ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ഓലക്കത്താലിയും
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ഒരു കൊച്ചുസ്വപ്നത്തിന്റെ മരണക്കിടക്കയിതില്‍
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ