View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്നിക്കിനാവിന്റെ (F) ...

ചിത്രംകൊക്കരക്കോ (1995)
ചലച്ചിത്ര സംവിധാനംകെ കെ ഹരിദാസ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംസ്വര്‍ണ്ണലത
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഡോ. സൂസി പഴവരിക്കല്‍

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

കന്നിക്കിനാവിന്റെ കുഞ്ഞിക്കുരുന്നിളം പ്രാവേ പോകയോ
നിന്നേക്കുറിച്ചുള്ളിൽ തെന്നിത്തുടിക്കുമെൻ ഗാനം
മൗനമായ്... അഴലിൻ വഴിയോരം
അലിവിൻ നിഴലോരം (കന്നി)


ഏതേതോ ഗദ്ഗദത്തിൻ തീക്കനൽ പൊള്ളുന്നു നെഞ്ചിൽ
ഓരോരോ നൊമ്പരത്തിൻ പാഴ്ക്കടൽ മൂടുന്നു കണ്ണിൽ
ഒരു കുളിർവാക്കിൻ പൂംപീലിയായി
തഴുകിടുവാനായ് വന്നെങ്കിൽ നീ
എന്നാളും എൻ ജന്മം ധന്യമായേനേ..
എന്നോമൽ സ്വപ്നങ്ങൾ സ്വർണ്ണമായേനേ
അഴലിൻ വഴിയോരം അലിവിൻ നിഴലോരം (കന്നി)


ഏതേതോ താഴ്വരയിൽ ഇരുൾമഴ വീഴുന്ന രാവിൽ
ഓരോരോ ഓർമകൾ തൻ പാട്ടുകൾ ഞാൻ നിന്നു പാടാം
ഒരു നെടുവീർപ്പിൻ ചില്ലോളമായ് പുഴയൊഴുകുന്നു കണ്ണീർപോലെ
എന്നെന്നും എന്നുള്ളിൽ മാഞ്ഞുപോവാതെ
ആരാരും പാഴ്ചുണ്ടാൽ പങ്കു വയ്ക്കാതെ
അഴലിൻ വഴിയോരം അലിവിൻ നിഴലോരം (കന്നി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്നിക്കിനാവിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കണ്ണൂര്‍ രാജന്‍
ഓര്‍മയില്‍ ഒരു പൂമഴ
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : രഞ്ജിത്ത് മട്ടാഞ്ചേരി   |   സംഗീതം : കണ്ണൂര്‍ രാജന്‍
പകല്‍പ്പക്ഷി പാടും
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കണ്ണൂര്‍ രാജന്‍
ഹെയ്‌ കിറുക്കാ
ആലാപനം : മനോ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കണ്ണൂര്‍ രാജന്‍