View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തങ്കസൂര്യത്തിടമ്പാരോ ...

ചിത്രംപണ്ടു പണ്ടൊരു രാജകുമാരി (1992)
ചലച്ചിത്ര സംവിധാനംവിജി തമ്പി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by devi pillai on July 22, 2010

തങ്കസൂര്യത്തിടമ്പാരോ താഴ്ത്തിവയ്ക്കുന്നു
കുങ്കുമപ്പൂമ്പൊടിയില്‍ വിണ്മുഖമാറാടുന്നു
ഏകാകിയായേതോ... ആ...
ഏകാകിയായേതോ മേഘമലയുന്നൂ
മാറത്തൊരു മണിമുത്ത് മയങ്ങിടുന്നു

വെയിലും കുറുനിഴലും ചേര്‍ന്നെഴുതുന്ന കളം നോക്കി
മിഴിചിമ്മിയിരിപ്പതാരോ?
മുടിയുലഞ്ഞു തുള്ളിയെന്തേ കളം മായ്ക്കാത്തൂ?
കയ്യിലെ പൂങ്കുലയാരേ കവര്‍ന്നെടുത്തു?
തങ്കസൂര്യത്തിടമ്പാരോ.......

ശിശിരം കൂടണയുന്നു ശിഖരങ്ങള്‍ വിറകൊണ്ടു
പടിയിറങ്ങി പകല്‍ പോകുന്നു
കോടമഞ്ഞിന്‍ കൊതുകുവലയില്‍ കാടുറങ്ങുന്നു
അന്തിമന്ദാരങ്ങളേതോ കിനാവുകാണ്മൂ
തങ്കസൂര്യത്തിടമ്പാരോ............


----------------------------------


Added by devi pillai on July 22, 2010

thankasooryathidambaaro thaazhthivaykkunnu
kunkumappoompodiyil vinmukhamaaraadunnu
ekaakiyaathetho .. aa..
ekaakiyaayetho meghamalayunnu
maarathoru manimuthu mayangidunnu

veyilum kurunizhalum chernnezhuthunna kalam nokki
mizhichimmiyirippathaaro
mudiyulanju thulliyenthe kalam maaykkaathoo
kayyile poonkulayaare kavarnneduthu?
thankasooryathidambaaro....

shishiram koodanayunnu shikharangal virakondu
padiyirangi pakal pokunnu
kodamanjin kothukuvalayil kaadurangunnu
anthimandaarangaletho kinaavu kanmmoo
thankasooryathidambaaro



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരുപൂവിൻ ആദ്യത്തെ
ആലാപനം : കെ ജെ യേശുദാസ്, ജി വേണുഗോപാല്‍, ലേഖ ആര്‍ നായര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം
മേലെവാ
ആലാപനം : എം ജി ശ്രീകുമാർ, ജി വേണുഗോപാല്‍, പ്രീത കണ്ണൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം
പൂവുള്ളമേട
ആലാപനം : ജി വേണുഗോപാല്‍, ലതിക, ലേഖ ആര്‍ നായര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം
ആരു നീ
ആലാപനം : കാവാലം ശ്രീകുമാര്‍, പ്രീത കണ്ണൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം
കുന്നും കേറി
ആലാപനം :   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശ്യാം