View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കല്‍പ്പകപ്പൂഞ്ചോല ...

ചിത്രംതിരിച്ചടി (1968)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംആര്‍ സുദര്‍ശനം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീദേവി പിള്ള

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kalpakappooncholakkarayil vaazhum
gandharvvabhagavaane kaanenam (kalpaka)

kinnaram meettunna deviyumonnichu
chandanatheril irangenam - vannu
chandana theril irangenam (kalpaka)

apsarasthreekal than vakshojasindooram
aapaadachoodam aninjavane
karpoora dhooma sugandham niranjoree
pushpa peedathilirikkenam - vannu
pushpapeedathilirikkenam (kalpaka)

manjal podiyum malarpodiyum kondu
njangal varacha kalathinullil
panchavaadyam kettu panchaamrithamundu
manmadha narthanam aadenam - rathi
manmadha narthanam aadenam (kalpaka)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കല്പകപൂഞ്ചോല കരയില്‍ വാഴും
ഗന്ധര്‍വഭഗവാനേ കാണേണം (കല്പകപൂഞ്ചോല)

കിന്നരം മീട്ടുന്ന ദേവിയുമൊന്നിച്ച്
കിന്നരം മീട്ടുന്ന ദേവിയുമൊന്നിച്ച്
ചന്ദനത്തേരില്‍ ഇറങ്ങേണം വന്ന്
ചന്ദനത്തേരില്‍ ഇറങ്ങേണം (കല്പകപൂഞ്ചോല)

അപ്സരസ്ത്രീകള്‍തന്‍ വക്ഷോജസിന്ദൂരം
അപ്സരസ്ത്രീകള്‍തന്‍ വക്ഷോജസിന്ദൂരം
ആപാദചൂഢം അണിഞ്ഞവനേ
കര്‍പ്പൂരധൂമസുഗന്ധം നിറഞ്ഞോരീ
കര്‍പ്പൂരധൂമസുഗന്ധം നിറഞ്ഞോരീ
പുഷ്പപീഠത്തിലിരിക്കേണം വന്ന്
പുഷ്പപീഠത്തിലിരിക്കേണം (കല്പകപൂഞ്ചോല)

മഞ്ഞള്‍പ്പൊടിയും മലര്‍പ്പൊടിയും കൊണ്ട്
മഞ്ഞള്‍പ്പൊടിയും മലര്‍പ്പൊടിയും കൊണ്ട്
ഞങ്ങള്‍ വരച്ച കളത്തിനുള്ളില്‍
പഞ്ചവാദ്യം കേട്ട് പഞ്ചാമൃതമുണ്ട്
പഞ്ചവാദ്യം കേട്ട് പഞ്ചാമൃതമുണ്ട്
മന്മഥനര്‍ത്തനം ആടേണം - രതി
മന്മഥനര്‍ത്തനം ആടേണം
രതി മന്മഥനര്‍ത്തനം ആടേണം (കല്പകപൂഞ്ചോല)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്ദുലേഖേ (MD)
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം
ഇന്ദുലേഖേ (FD)
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം
വെള്ളത്താമര മൊട്ടുപോലെ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം
കടുകോളം തീയുണ്ടെങ്കില്‍
ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം
പാതി വിടര്‍ന്നാല്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം
പൂ പോലെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം