View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏഴുമലകള്‍ക്കുമപ്പുറത്ത് ...

ചിത്രംഞാവല്‍പ്പഴങ്ങള്‍ (1976)
ചലച്ചിത്ര സംവിധാനംപി എം അബ്ദുൾ അസീസ്
ഗാനരചനമുല്ലനേഴി
സംഗീതംശ്യാം
ആലാപനംഅമ്പിളി

വരികള്‍

Added by jayalakshmi.ravi@gmail.com on July 2, 2010
ഏഴുമലകൾക്കുമപ്പുറത്തു നിന്നു
എഴുന്നള്ളി നിൻ മണിമാരൻ ഇന്നു
എഴുന്നള്ളി നിൻ മണിമാരൻ
(ഏഴുമലകൾ.......)

മാരനെയേൽക്കും പെരുമ്പറ കൊട്ടണ
കരളുമായ്‌ കാത്തുനിന്നു പെണ്ണ്‌
കരളുമായ്‌ കാത്തുനിന്നു
കരളറയിലവനെ കുടിയിരുത്താനിമ-
കതവ് തുറന്നീടുന്നു കണ്ണ്
കതവ് തുറന്നീടുന്നു
(കരളറയിൽ.....)

കരിവണ്ടിനു കവരുവാൻ കരുതിയ തേനുമായ്‌
വിരിയുന്ന പൂപോലെ ചുണ്ട് വിരിയുന്ന പൂവുപോലെ
മാരനുറങ്ങാനൊരുക്കിയ മെത്തയിൽ
താമരമൊട്ടുണ്ട്‌ രണ്ടു താമരമൊട്ടുണ്ട്‌
(മാരനുറങ്ങാനൊ......)

വെട്ടും കിളയും ചെല്ലാത്ത പുതുമണ്ണ്‌
പൊട്ടിത്തരിക്കിണല്ലോ മേല് പൊട്ടിത്തരിക്കിണല്ലോ
(വെട്ടും കിളയും....)
പുതുമണിമാരാ നീ പണിതു വിളയിയ്ക്ക്
വിളവൊരു നൂറുമേനി മാരാ വിളവൊരു നൂറുമേനി
(പുതുമണിമാരാ.....)


----------------------------------

Added by jayalakshmi.ravi@gmail.com on July 2, 2010
Ezhumalakalkkumappurathu ninnu
ezhunthelli nin manimaaran innu
ezhunthelli nin manimaaran
(ezhumalakal.......)

maaraneyelkkum perumbara kottana
karalumaay kaathuninnu pennu
karalumaay kaathuninnu
karalarayilavane kudiyiruthaanima-
kathavu thuranneedunnu kannu
kathavu thuranneedunnu
(karalarayil.....)

karivandinu kavaruvaan karuthiya thenumaay
viriyunna poopole chundu viriyunna poovupole
maranurangaanorukkiya methayil
thaamaramottundu randu thaamaramottundu
(maaranurangaan......)

vettum kilayum chellaatha puthumannu
pottitharikkinallo melu pottitharikkinallo
(vettum kilayum....)
puthumanimaaraa nee panithu vilayiykku
vilavoru noorumeni maaraa vilavoru noorumeni
(puthumanimaaraa.....) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കറുകറുത്തൊരു പെണ്ണാണ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
അമ്മേ അമ്മേ അമ്മേ മക്കള്‍
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
ഉരുവിട്ടു പരുവിട്ടു
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
തുറക്കൂ മിഴി തുറക്കൂ
ആലാപനം : എസ് ജാനകി   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
കണ്ണു കൊതിക്കുന്ന
ആലാപനം : സി ഒ ആന്റോ   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
മലകളേഴും
ആലാപനം : കോറസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : ശ്യാം
ചെല്ലക്കാറ്റ് വരുന്നുണ്ട്
ആലാപനം :   |   രചന :   |   സംഗീതം :