Neeraazhi ...
Movie | Nidhi (1982) |
Movie Director | Jeasy |
Lyrics | ONV Kurup |
Music | KV Job, George |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical neeraazhipperumaale nee vaazhum kottaarathinu thaazhundo thazhuthundo thankakkathakundo neelakkaltharayundo nilavarayundo nilavarayil aarum kaanaa nidhiyundo? (neeraazhi) muthukkuda pole thaamaramottu pole mukalil thaamarakkudamundo aayiramaanakal thumbikkai pokkiyaa thaazhikapponkudam thaangunnundo maniyarayil raajniyundo malsyakanyakalundo (neeraazhi) pattin kizhi ketti maanikyakkallukal pathinettarakal nirayeyundo aanaykkeduppathu ponninte koombaaram aa nilvarakalil aakeyundo nidhi thedaan mohamundo neeyithile porunno (neeraazhi) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ നീരാഴിപ്പെരുമാളേ നീ വാഴും കൊട്ടാരത്തിന് താഴുണ്ടോ തഴുതുണ്ടോ തങ്കക്കതകുണ്ടോ നീലക്കൽത്തറയുണ്ടോ നിലവറയുണ്ടോ നിലവറയിൽ ആരുംകാണാനിധിയുണ്ടോ (നീരാഴി...) മുത്തുക്കുട പോലെ താമരമൊട്ടു പോലെ മുകളിൽ താഴികക്കുടമുണ്ടോ ആയിരമാനകൾ തുമ്പിക്കൈ പൊക്കിയാ താഴികപ്പൊൻകുടം താങ്ങുന്നുണ്ടോ മണിയറയിൽ രാജ്ഞിയുണ്ടോ മത്സ്യകന്യകകളുണ്ടോ (നീരാഴി...) പട്ടിൽ കിഴികെട്ടി മാണിക്ക്യക്കല്ലുകൾ പതിനെട്ടറകൾ നിറയേയുണ്ടോ ആനയ്ക്കെടുപ്പതു പൊന്നിന്റെ കൂമ്പാരം ആ നിലവറകളിലാകെയുണ്ടോ നിധി തേടാൻ മോഹമുണ്ടോ നീയിതിലേ പോരുന്നോ (നീരാഴി...) |
Other Songs in this movie
- Ponnu ponnu
- Singer : KJ Yesudas | Lyrics : ONV Kurup | Music : KV Job, George
- Thamburaatti
- Singer : KJ Yesudas | Lyrics : ONV Kurup | Music : KV Job, George
- Maakanda Pushpame
- Singer : S Janaki | Lyrics : ONV Kurup | Music : KV Job, George