Kaanakappennu [No BGM] ...
Movie | Thambu (1978) |
Movie Director | G Aravindan |
Lyrics | Kavalam Narayana Panicker |
Music | MG Radhakrishnan |
Singers | Usha Ravi |
Lyrics
Lyrics submitted by: Indu Ramesh Kaanakappennu chemmarathi kanneraam kunnummel bhajanam paarthu ezhumala naadu kadannu elamalam kudakil elamalam kudakil poruthi veena kathivanoor veerane swapnam kandu.. pennu kathivanoor veerane swapnam kandu... thulunaadan villu villinmel ampu ampellaam manimaaranu thumpappoothumpu kaanaamara kaanaamara kaanaamarayathu thulunaadan villu villinmel ampu ampellaam manimaaranu thumpappoothumpu ennittum.. adavu pinangi ankamodungi kuruthi kazhinju... (kaanakappennu... ) chithayil chentheeyu chentheeyil theyyam theyyathilu malanaadinu mangalyathottam orkkaamara orkkaamara orkkaamarayathu chithayil chentheeyu chentheeyil theyyam theyyathilu malanaadinu mangalyathottam avalappol.. chithayilodungi chaarappaduthiyil pudamuri kazhinju... (kaanakappennu... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് കാനകപ്പെണ്ണ് ചെമ്മരത്തി കണ്ണേറാംകുന്നുമ്മേല് ഭജനം പാര്‍ത്തു എഴുമലനാടു കടന്ന് ഏലമലം കുടകില്‍ ഏലമലം കുടകില്‍ പൊരുതി വീണ കതിവനൂര്വീരനേ സ്വപ്നം കണ്ടു.. പെണ്ണ് കതിവനൂര്വീരനേ സ്വപ്നം കണ്ടു... തുളുനാടന്വില്ല് വില്ലിന്മേലമ്പ് അമ്പെല്ലാം മണിമാരനു തുമ്പപ്പൂത്തുമ്പ് കാണാമറ കാണാമറ കാണാമറയത്ത്.. തുളുനാടന്വില്ല് വില്ലിന്മേലമ്പ് അമ്പെല്ലാം മണിമാരനു തുമ്പപ്പൂത്തുമ്പ് എന്നിട്ടും.. അടവു പിണങ്ങി അങ്കമൊടുങ്ങി കുരുതി കഴിഞ്ഞു... (കാനകപ്പെണ്ണ്... ) ചിതയില്‍ ചെന്തീയ് ചെന്തീയില്‍ തെയ്യം തെയ്യത്തില്‍ മലനാടിനു മംഗല്യത്തോറ്റം ഓര്‍ക്കാമറ ഓര്‍ക്കാമറ ഓര്‍ക്കാമറയത്ത് ചിതയില്‍ ചെന്തീയ് ചെന്തീയില്‍ തെയ്യം തെയ്യത്തില്‍ മലനാടിനു മംഗല്യത്തോറ്റം അവളപ്പോള്‍.. ചിതയിലൊടുങ്ങി ചാരപ്പടുതിയില്‍ പുടമുറി കഴിഞ്ഞു... (കാനകപ്പെണ്ണ്... ) |
Other Songs in this movie
- Oru Yamunaanadi
- Singer : Usha Ravi | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Kaanakappennu
- Singer : Usha Ravi | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Sreepaalkkadalil
- Singer : MG Radhakrishnan, Kavalam Sreekumar | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan