View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനകശിലയിലൊരു ...

ചിത്രംജമീന്ദാർ (2003)
ചലച്ചിത്ര സംവിധാനംഹരിദാസ് കേശവൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംമോഹന്‍ സിതാര
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

കനക ശിലയിലൊരു ദേവി ശിൽപ്പം
കളഭ മഴയിലൊരു പൂജാ തൽപ്പം.... ഓ..ഓ.. (കനക)
കുളിരിലൊഴുകുമൊരുമോഹാവേശം
മിഴിയിലലിയുമൊരു നീലാകാശം.. ഓ...ഓ..
മെയ് തലോടും നേരം നേരം
കൈ വിടുന്നു തീരം തീരം
നെഞ്ചിലേതോ താളം താളം
കണ്ണിൽ മിന്നും താരം താരം
ചെല്ലത്താമര അല്ലിപ്പൂവിനു മുല്ലപ്പൂത്താലം.. ഓഹോ..
ഇല്ലിക്കാട്ടിലെ ഓടത്തണ്ടിനു കല്യാണക്കാലം (കനക)

നീയെൻ കാവേരിയായ് പോരൂ പൊന്നോടമായ്
ആത്മാവിലിന്നെന്നും മാൻ പേട നിന്നെ തേടുന്നിതാ
ഒന്നല്ല നൂറല്ല ഞാൻ എണ്ണിപ്പാടും രാഗം
എന്നാലും തീരില്ല ഈ ചേമന്തിപ്പൂ മോഹം (കനക)

വാതിൽ ചാരുമ്പോഴും രാവിൻ നീലാംബരി
തൈമാസമല്ലേ താരുണ്യമുല്ലേ ആരാരിരോ
താരാട്ടിൽ കേൾക്കുന്നു ഈ താലിപ്പെണ്ണിൻ സംഗീതം
താരമ്പൻ താഴ്ത്തുന്നു നിൻ പീലിക്കണ്ണിൻ നാളം (കനക)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശപ്പൂപ്പാടം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ചിന്താവിഷ്ടയായ ശ്യാമള
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
ഉയിരെ
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
മുത്തം പകരും
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര
മുത്തം പകരും
ആലാപനം : രഞ്ജിനി ജോസ്‌, വിധു പ്രതാപ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മോഹന്‍ സിതാര