Ilamaavin ...
Movie | Ikkareyaanente Maanasam (1997) |
Movie Director | KK Haridas |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical Oho... Oho... ilamaavin thunchathe maniyoonjaal padimele kuruvaalkkilyaay ninne kaliyaattaam njaan pakalmaayum padavinmel panineerin chirakinmel pathiyeppathiye ninne kuliroottaam njaan peelimizhithumbaale meyyuzhiyaam naalumani poovaale then pothiyaam ninne malar manchalil nenchile manchathil konduporaam (ilamaavin) aaro thiri vaykkum mani naagappontharayil malar mani manjal thaalamaay ennullam munnil nedikkaam oru vaalkkindiyil ente saafalyamaam naru ven kanavin chudu paal churathaam ninte pavizhachundathe pavizhappaathrathil sneham kaathu vaykkaam (ilamaavin) aaro viri neerthum mani machin raavarayil oru kulir thinkal deepamaay en swapnam kondu moodidaam ninte mankudilin chillu vaathilkkale mani mandapathil vannu kaathirikkaam ninte hridayathamburu swaram churathunna naadam peythozhiyaam (ilamaavin) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഓ.... ഇളമാവിന്‍ തുഞ്ചത്തെ മണിയൂഞ്ഞാല്‍ പടിമേലെ കുറുവാല്‍ക്കിളിയായ് നിന്നെ കളിയാട്ടാം ഞാന്‍ പകല്‍ മായും പടവിന്മേല്‍ പനിനീരിന്‍ ചിറകിന്മേല്‍ പതിയെപ്പതിയെ നിന്നെ കുളിരൂട്ടാം ഞാന്‍ പീലിമിഴിത്തുമ്പാലെ മെയ്യുഴിയാം നാലുമണിപ്പൂവാലേ തെന്‍ പൊതിയാം നിന്നെ മലര്‍ മഞ്ചലില്‍ നെഞ്ചിലെ മഞ്ചത്തില്‍ കൊണ്ടുപോരാം (ഇളമാവിന്‍ ) ആരോ തിരി വയ്ക്കും മണിനാഗപ്പൊന്‍ തറയില്‍ മലര്‍ മണിമഞ്ഞള്‍ താലമായി എന്നുള്ളം മുന്നില്‍ നേദിക്കാം ഒരു വാല്‍ക്കിണ്ടിയില്‍ എന്റെ സാഫല്യമാം നറുവെണ്‍ കനവിന്‍ ചുടു പാല്‍ ചുരത്താം നിന്റെ പവിഴച്ചുണ്ടത്തെ പവിഴപ്പാത്രത്തില്‍ സ്നേഹം കാത്തുവയ്ക്കാം (ഇളമാവിന്‍ ) ആരോ വിരി നീര്‍ത്തും മണിമച്ചിന്‍ രാവറയില്‍ ഒരു കുളിര്‍ തിങ്കള്‍ ദീപമായ് എന്‍ സ്വപ്നം കൊണ്ടു മൂടിടാം നിന്റെ മണ്‍കുടിലിന്‍ ചില്ലു വാതില്‍ക്കലെ മണിമണ്ഡപത്തില്‍ വന്നു കാത്തിരിക്കാം നിന്റെ ഹൃദയതംബുരു സ്വരം ചുരത്തുന്ന നാദം പെയ്തൊഴിയാം (ഇളമാവിന്‍ ) |
Other Songs in this movie
- Pallimukkile
- Singer : Biju Narayanan, Mano, Kannur Prashanth | Lyrics : Gireesh Puthenchery | Music : SP Venkitesh
- Kannilkkannil
- Singer : MG Sreekumar, Chorus | Lyrics : Gireesh Puthenchery | Music : SP Venkitesh