മുട്ടിവിളിയ്ക്കുന്നു ...
ചിത്രം | മനസ്വിനി (1968) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical mutti vilikkunnu vaathilil madhumaasam udyaanapaalakaa unarunaroo! puthanaam radhamerivannu vasantharaani udyaanapalakaa unarunaroo (muttivilikkunnu) marathakakkaadukal aayiramaayiram navaratna manideepam koluthivachu parimalathylampooshi pavizhamallikal kayyil panineer veeshiyenthiyourungiyallo (muttivilikkunnu) swapnavrindaavanathil poovirukkuvaan vanna apsararamaniyannee vasantham mughdhamaam premathinte muthukkudavumaayi ethukaneeyivale ethirelkkuvaan (muttivilikkunnu) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ മുട്ടി വിളിക്കുന്നു വാതിലില്‍ മധുമാസം ഉദ്യാനപാലകാ ഉണരുണരൂ-ഉണരുണരൂ പുത്തനാം രഥമേറി വന്നൂ വസന്തറാണി ഉദ്യാനപാലകാ ഉണരുണരൂ-ഉണരുണരൂ മരതകക്കാടുകള്‍ ആയിരമായിരം നവരത്നമണിദീപം കൊളുത്തിവെച്ചൂ പരിമളതൈലം പൂശി പവിഴമല്ലികള്‍ കൈയ്യില്‍ പനിനീര്‍ വിശറിയേന്തി ഒരുങ്ങിയല്ലോ (മുട്ടി വിളിക്കുന്നു) സ്വപ്നവൃന്ദാവനത്തില്‍ പൂവിറുക്കുവാന്‍ വന്ന അപ്സരരമണിയാണീ വസന്തം മുഗ്ധമാം പ്രേമത്തിന്റെ മുത്തുക്കുടയുമായി എത്തുക നീയിവളേ എതിരേല്‍ക്കുവാന്‍ (മുട്ടി വിളിക്കുന്നു) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണീരും സ്വപ്നങ്ങളും
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- പാതിരാവായില്ല
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- തെളിഞ്ഞു പ്രേമയമുന വീണ്ടും
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ആരാധികയുടെ പൂജാകുസുമം
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്