ഓ പ്രിയേ ...
ചിത്രം | അനിയത്തിപ്രാവ് (1997) |
ചലച്ചിത്ര സംവിധാനം | ഫാസിൽ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jacob.john1@gmail.com on September 20, 2009 ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകള്‍ കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകള്‍ തിരതല്ലുമേതു കടലായ് ഞാന്‍ പിടയുന്നതേതു ചിറകായ് ഞാന്‍ പ്രാണന്റെ നോവില്‍, വിടപറയും കിളിമകളായ് എങ്ങു പോയി നീ ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം വര്‍ണ്ണങ്ങളായ് പുഷ്പോല്‍സവങ്ങളായ് നീ എന്റെ വാടിയില്‍ സംഗീതമായ് സ്വപ്നാടനങ്ങളില്‍ നീ എന്റെ ജീവനില്‍ അലയുന്നതേതു മുകിലായ് ഞാന്‍ അണയുന്നതേതു തിരിയായ് ഞാന്‍ ഏകാന്ത രാവില്‍ കനലെരിയും കഥതുടരാന്‍ എങ്ങുപോയി നീ ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011 Oh priye priye ninakkoru gaanam Oh priye en praananilunarum gaanam Ariyathe aathamavil chiraku kudanjorazhake Niramizhiyil himakanamay aliyukayanne viraham (Oh priye...) Janmangalaay punyodayangalai kaivanna naalukal Kannerumaay kaanakkinakkalay nee thannoraashakal Thira thallumethu kadalay njan pidayunnathethu chirakaay njan Praanante novil vidaparayum kilimakalay engu poyi nee (Oh priye...) Varnnangalay pushpolsavangalai nee ente vaadiyil Sangeethamay swapnaadanangalil nee ente jeevanil Alayunnathethu mukilay njan anayunnathethu thiriyay njan Ekaatha raavil kanalerium kadhtudaraan engupoyi nee (Oh priye...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെണ്ണിലാ കടപ്പുറത്ത്
- ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, സുജാത മോഹന്‍, സി ഒ ആന്റോ, കലാഭവന്‍ സാബു | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- അനിയത്തി പ്രാവിനു (pathos)
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- ഒരു രാജമല്ലി
- ആലാപനം : എം ജി ശ്രീകുമാർ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- അനിയത്തിപ്രാവിനു
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- എന്നും നിന്നെ
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- ഓ പ്രിയേ (D)
- ആലാപനം : എം ജി ശ്രീകുമാർ, അരുന്ധതി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- ഒരു രാജമല്ലി [Bit]
- ആലാപനം : എം ജി ശ്രീകുമാർ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- തേങ്ങുമീ വീണയിൽ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍