View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആവണിപ്പാടമാകവെ [F] ...

ചിത്രംഗൃഹപ്രവേശം (1992)
ചലച്ചിത്ര സംവിധാനംമോഹന്‍ദാസ്‌
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by devi pillai on February 21, 2010

ആവണിപ്പാടമാകവെ നിലാവു പെയ്ത രാവുപോയ്
കാതരസ്നേഹഗീതികള്‍ രാപ്പാടി വീണ്ടും പാടിയോ
ശിലകള്‍ക്കിടയില്‍നിന്നു നീര്‍ച്ചോലയൊന്നുണര്‍ന്നുവോ
തരളമധുരമോര്‍മ്മകള്‍ താണുയര്‍ന്നുപാറിയോ
(ആവണിപ്പാടമാകവേ)

മോഹിക്കും കണ്ണിനു കണിമലരും
ദാഹിക്കും ചുണ്ടിനു മധുകണവും
നേദിച്ചു നില്‍ക്കുമീ മൂക-
സ്നേഹത്തിന്‍ നൊമ്പരമാറിയോ
ജീവനിലേതോ ദാഹമുണര്‍ന്നോ
ശ്രാവണമംഗലഗീതങ്ങള്‍ പാടാന്‍
(ആവണിപ്പാടമാകവേ)

മൂടല്‍മഞ്ഞിന്റെ മുഖപടവും
ചൂടിയൊരോമല്‍പ്പുലരിയിതാ
തൂവല്‍ കുടഞ്ഞുവോ ചാരെ
ജാലകപ്പക്ഷികള്‍ പാടിയോ
വാതില്‍ തുറക്കൂ വാസരകന്യേ
സ്നേഹിച്ചുതീരാത്തൊരാത്മാവു പാടി
(ആവണിപ്പാടമാകവേ)

----------------------------------

Added by devi pillai on February 21, 2010

avanippaadamaakave nilaavu peytha raavu poy
kaathara sneha geethikal raappadi veendum paadiyo?
shirakalkkidayil ninnu neer cholayonnunarnnuvo?
tharalamadhuramormakal thaanuyarnnu paariyo?
(aavani)

mohikkum kanninu kanimalarum
daahikkum chundinu madhukanavum(2)
nedichu nilppoo nee mooka snehathin nombaramaariyo
jeevaniletho daahamunarnno
sraavana mangala geethangal paadan
(aavani)

moodal manjinte mukhapadavum
choodiyoromal pulariyitha(2)
tooval kudanjuvo chaare jaalaka pakshikal paadiyo
vaathil thurakku vaasara kanye
snehichu teerathoraathmaavu paadi
(aavani)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആവണിപ്പാടമാകവേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
പനിനീരിൻ മണമുള്ള
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍