View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പന്തീരായിരം നേര്‍ച്ച സന്താന സൗഭാഗ്യം തീര്‍ച്ച ...

ചിത്രംസഫലം (2003)
ചലച്ചിത്ര സംവിധാനംഅശോക് ആർ നാഥ്
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
സംഗീതംരമേഷ് നാരായൺ
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Added by vikasvenattu@gmail.com on February 21, 2010

സന്തതിസമ്പത്തു സല്‍‌സുഖവും
സന്തതം തന്നെന്നും രക്ഷിക്കുവാന്‍
സന്താപനാശന ശിവനന്ദനാ...
വേട്ടയ്ക്കൊരുമകനേ...
നമസ്തേ...നമസ്തേ... നമസ്തേ...

പന്തീരായിരം നേര്‍ച്ച
സന്താനഭാഗ്യമോ തീര്‍ച്ച
വേട്ടയ്ക്കൊരുമകന്‍ കനിയും
വാട്ടമെഴാതുള്ള കാഴ്ച
ജന്മസാഫല്യമിന്നും തുടര്‍ച്ച
(പന്തീരായിരം)

ഇണപിരിയാതുള്ള ജന്മം
കൊതിയ്ക്കുന്നു സന്താനഭാഗ്യം
സന്താനവല്ലരി പൂക്കും മോഹം
ആ പൂവിലൊന്നു ചുംബിയ്ക്കും
മനം നിര്‍വൃതിയേകും നിമിഷം
(പന്തീരായിരം)

കുലം നിന്നു വാഴുവാന്‍ വീണ്ടും
നേര്‍ച്ചകള്‍ നേരുന്നു ലോകം
പൂവിട്ടൊരാ ആശകളെന്നും
കായായ് കനിയായ് തീരുമെന്നും
കല്പന ഭാഗ്യവസന്തം
ദേവകല്പന ഭാഗ്യവസന്തം
(പന്തീരായിരം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൂവെള്ളതൂവുന്നുഷസ്സിന്‍
ആലാപനം : രാജേഷ് വിജയ്   |   രചന : തങ്കന്‍ തിരുവട്ടാര്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌