View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടുന്ന ഗാനത്തിന്‍ (ദുഃഖം) ...

ചിത്രംവര്‍ത്തമാനകാലം (1990)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

paadunna gaanathin eenangal maattunna
kaattu vaazhum poovanam
olam thullunnennil moham oru moham
raagangalaakkaamo thennale ennennum

ee vazhiye pullippon thoovalil chandanam chaarthi
povathengo?
kunnathum kaavile kovil piraave
nirakathiraadunna paadam
vazhiyil kaanichu thannaal
poraamo ennodoppam nee
pooram kaanaan thirike varaam ennennum

orangalil pachilakkumbilil pookkalumenthi
poyvaroo neeyennothi kaiveeshum thettikal neele
manimukilaadunnumele kilimozhi kelkkunnu thaazhe
kaanunnunalla shakunangal
പാടുന്ന ഗാനത്തിൻ ഈണങ്ങൾ മാറ്റുന്ന
കാറ്റു വാഴും പൂവനം (2)
ഓളം തുള്ളുന്നെന്നിൽ
മോഹം ഒരു മോഹം
രാഗങ്ങളാക്കാമോ തെന്നലേ എന്നെന്നും
(പാടുന്ന...)

ഈ വഴിയേ പുള്ളിപ്പൊൻ
തൂവലിൽ ചന്ദനം ചാർത്തി
പോവതെങ്ങോ
കുന്നത്തുങ്കാവിലെ കോവിൽ പിറാവേ
നിറകതിരാടുന്ന പാടം
വഴിയിൽ കാണിച്ചു തന്നാൽ(2)
പോരാമോ എന്നോടൊപ്പം നീ
പൂരം കാണാൻ തിരികെ വരാം എന്നെന്നും
(പാടുന്ന...)

ഓരങ്ങളിൽ പച്ചില
ക്കുമ്പിളിൽ പൂക്കളുമേന്തി
പോയ് വരൂ നീയെന്നോതി
കൈ വീശും തെറ്റികൾ നീളേ
മണിമുകിലാടുന്നു മേലേ
കിളിമൊഴി കേൾക്കുന്നു താഴേ (2)
കാണുന്നു നല്ല ശകുനങ്ങൾ
കണിയായതു പുതുപൂക്കാലം എന്നെന്നും
(പാടുന്ന..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വസന്തത്തിന്‍ മണിച്ചെപ്പു
ആലാപനം : ജി വേണുഗോപാല്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജോണ്‍സണ്‍
ഒരു തരി വെളിച്ചം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജോണ്‍സണ്‍
പാടുന്ന ഗാനത്തിന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജോണ്‍സണ്‍