View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാലാഖയായ് നീ ...

ചിത്രംപത്തേമാരി (1996)
ഗാനരചനഡോ പി അഗ്നിവേശ്
സംഗീതംടി കെ ലായന്‍
ആലാപനംകെ ജെ യേശുദാസ്, ജയാ ഈശ്വർ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

maalaakhayaay nee varumo sakhee
maaleya bhaavam pakaroo sakhee
neeyen jeevanil raagam thookumo
neeyennil premaamritham

anuraagalolam arikil varoo
akathaaril eenam pakaraan varoo
neeyen maanasam thedum jeevitham
neeyente devaalayam
(maalaakha)

karathaaril suma maala
manathaaril rathi mela
shaaleenathe nee varoo
saamagaanageethikal venuvoothave
saalakaalabherikal thaalamaakave
mathimohamanayaatha deepam
(maalaakha)

madhumaasa malaraayi
vidhu raavil vidarumbol
aathmaavil then thookumo
raagalolanaayi njaan kaathirunnidaam
naakalokamaakeyum kaivedinjidaam
vadhuvaayi varu neeyen devi
(maalaakha)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മാലാഖയായ് നീ വരുമോ സഖീ
മാലേയ ഭാവം പകരൂ സഖീ
നീയെന്‍ ജീവനില്‍ രാഗം തൂകുമോ
നീയെന്നില്‍ പ്രേമാമൃതം

അനുരാഗലോലം അരികില്‍ വരൂ
അകതാരില്‍ ഈണം പകരാന്‍ വരൂ
നീയെന്‍ മാനസം തേടും ജീവിതം
നീയെന്റെ ദേവാലയം
(മാലാഖ)

കരതാരില്‍ സുമമാല
മനതാരില്‍ രതിമേള
ശാലീനതേ നീ വരൂ
സാമഗാനഗീതികള്‍ വേണുവൂതവേ
സാലകാല ഭേരികള്‍ താളമാകവേ
മതിമോഹമണയാത്ത ദീപം
(മാലാഖ)

മധുമാസ മലരായി
വിധു രാവില്‍ വിടരുമ്പോള്‍
ആത്മാവില്‍ തേന്‍ തൂകുമോ
രാഗലോലനായി ഞാന്‍ കാത്തിരുന്നിടാം
നാകലോകമാകെയും കൈവെടിഞ്ഞിടാം
വധുവായി വരൂ നീയെന്‍ ദേവി
(മാലാഖ)
നീയെന്നില്‍ പ്രേമാമൃതം
നീയെന്റെ ദേവാലയം
നീയെന്നില്‍ പ്രേമാമൃതം......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴവില്ലിന്‍ മയില്‍പേടയോ
ആലാപനം : കെ ജെ യേശുദാസ്, ശബ്‌നം   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : ടി കെ ലായന്‍
കാവ്യശലഭം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പ്രിയന്‍ ചിറ്റേഴം   |   സംഗീതം : ടി കെ ലായന്‍
പാ‍രിജാതം പൂത്തതോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ പി അഗ്നിവേശ്   |   സംഗീതം : ടി കെ ലായന്‍
ഇനിയും പാടാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : ടി കെ ലായന്‍