ചിറകേ തേടി ...
ചിത്രം | മന്ത്രമോതിരം (1997) |
ചലച്ചിത്ര സംവിധാനം | ശശി ശങ്കർ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | ജി വേണുഗോപാല്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 11, 2011 ചിറകു തേടുമീ സ്വരം അരികിലോർമ്മ തൻ മുഖം വേനൽത്തീയിൽ മൂകസന്ധ്യകൾ തളരും നോവിൽ (ചിറകു തേടുമീ സ്വരം...) മണ്ണിൽ ചൊരിഞ്ഞ കണ്ണീർമണികളോ മാനത്ത് താരകങ്ങളായ് ചൊല്ലാൻ മറന്ന സ്നേഹമൊഴികളോ ഇല്ലാത്ത പൂവനങ്ങളായ് കാണാത്ത ചിപ്പിയിൽ കൈവന്ന മുത്തുമായ് കേഴുന്നതേതു സാഗരം തേങ്ങുന്നതേതു മാനസം (ചിറകു തേടുമീ സ്വരം...) ഉള്ളിൽ തളിർത്ത രാഗലതികകൾ മൗനത്തിൽ സാന്ത്വനങ്ങളായ് മാറിൽ കുതിർന്ന വർണ്ണ മലരുകൾ മായാത്ത നൊമ്പരങ്ങളായ് ജീവന്റെ ജീവനിൽ നീയെന്ന ഗദ്ഗദം തേടുന്നതേതു പൂമരം തേങ്ങുന്നതേതു പാഴ് മരം (ചിറകു തേടുമീ സ്വരം...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 11, 2011 Chiraku thedumee swaram Arikilormma than mukham Venal theeyil mooka sandhyakal Thalarum novil (Chiraku...) Mannil chorinjnja kanneermanikalo Maanathu thaarakangalaay Chollaan maranna snehamozhikalo Illaatha poovanangalaay kaanaatha chippiyil kaivanna muthumaay kezhunnathethu saagaram thengunnathethu maanasam (Chiraku...) Ullil thalirtha raaga lathikakal Monathin saanthwanangalaay maaril kuthirnna varnna malarukal maayaatha nombarangalaay Jeevante jeevanil neeyenna gadgadam thedunnathethu poomaram thengunnathethu paazh maram (Chiraku...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞിന്‍ മാര്‍കഴിത്തുമ്പീ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ജോണ്‍സണ്‍
- ആരു നീ ഭദ്രേ
- ആലാപനം : എം ജി ശ്രീകുമാർ, സിന്ധു ദേവി | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ജോണ്‍സണ്‍