ആകാശ കണ്മണി തന്‍ ...
ചിത്രം | ഓര്‍മ്മയില്‍ എന്നും (1988) |
ചലച്ചിത്ര സംവിധാനം | ശശി മോഹൻ |
ഗാനരചന | പുതിയങ്കം മുരളി |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on December 11, 2010 ആകാശ കണ്മണി തന്‍ ആനന്ദം ചന്ദ്രികയായ് പഞ്ചമിപ്പുഞ്ചിരി തൻ ചെപ്പു തുളുമ്പുകയായ് നിറതാരം തിരി വെയ്ക്കും തെളിരാവിൽ കളകളമൊഴികൾ പാടുന്നു (ആകാശക്കണ്മണി..) മാണിക്യം വാരിത്തൂവി മാനത്തെ സുൽത്താനിന്ന് മാടി വിളിപ്പൂ നിന്നെ വാ മോളേ വാ പുന്നാരത്തട്ടമണിഞ്ഞ് ശിങ്കാരക്കൊലുസ്സു കിലുക്കി റംസാൻ നിലാവിൻ തോളീൽ വാ മോളേ കൂട്ടിനായി കൂടെ മാമൻ പോരാമോ പോരാമോ പാട്ടു പാടി കൂടെ മാമൻ പോരാമോ പോരാമോ ഉം..ഉം..ഉം...ഉം.. (ആകാശക്കണ്മണി..) വെള്ളിത്താലം ഏന്തി വന്നു വിണ്ണിൽ നിന്നും മാലാഖമാർ (2) പൊന്നും പൂവും ചൂടി വന്നു പൊന്നേ നിന്നെ കൊണ്ടു പോവാൻ വെള്ളിത്താലം ഏന്തി വന്നു വിണ്ണിൽ നിന്നും മാലാഖമാർ (ആകാശക്കണ്മണി..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 11, 2010 Aakashakanmani than aanandam channdrikayaay panchamipunchiri than cheppu thulumpukayaay nirathaaram thiri veykkum theliraavil kalakalamozhikal paadunnu (Aakaashakkanmani..) Manikyam vaarithoovi maanathe sulthaaninnu maadi vilippoo ninne vaa mole vaa punnarathattamaninju shinkaarakkolussu kilukki Ramzan nilaavin tholil vaa mole vaa koottinaay koode maaman praamo poraamo paattupaadi koode maaman poraamo poraamo um..um..um..um.. (Aakaashakkanmani..) Vellithaalam enthi vannu vinnil ninnum maalaakhamaar (2) Ponnum poovum choodi vannu ponne ninne kondu povaan Vellithaalam enthi vannu vinnil ninnum maalaakhamaar (Aakaashakkanmani..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്‍കുളിരുവതെല്ലാം
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : പുതിയങ്കം മുരളി | സംഗീതം : ജെറി അമല്‍ദേവ്
- ഉണരുണരൂ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പുതിയങ്കം മുരളി | സംഗീതം : ജെറി അമല്‍ദേവ്
- ഉണ്ണിക്കാറ്റിന്‍
- ആലാപനം : കെ എസ് ചിത്ര | രചന : പുതിയങ്കം മുരളി | സംഗീതം : ജെറി അമല്‍ദേവ്