View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുമ്പീ തുമ്പീ വാ വാ ...

ചിത്രംകൂടപ്പിറപ്പ്‌ (1956)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനവയലാര്‍
സംഗീതംകെ രാഘവന്‍
ആലാപനംശാന്ത പി നായര്‍

വരികള്‍

Lyrics submitted by: Sreedevi Pillai

thumbi thumbi vaa vaa
ee thumba thanalil vaa vaa
thumba thanalil vaa vaa

patturumaalum ketti
oru pacha kampili chutti
ethara kaadukalethara naadukal-
ithara naalum kandu?

kochi kottakal kando?
oru kocheranaakulamundo?
kazhchakal kandu
nadannappolentachaneyavide kando?
thumbi...

peelichurulmudi cheeki oru
neelakkannada choodi
kochelivaalan meeshayumaayent-
achaneyavide kando?

karalu pukanjittamma
en kavilil nalkiyorumma
en kavilil nalkiyorumma
karivaalichoru marukundaakkiya
kariyamachanarinjo?

othirinaalay chundil oru
kikkiliyummayumaayi
ammakaranjittachane nokki
kannu naranju thumbi

pacha kuthirayileri
entachanurangana thottil
konduvaraamo kaalil thookki kondu varamao
kondu varamo thumbi ?
thumbi...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

തുമ്പി തുമ്പി വാവാ
ഈ തുമ്പത്തണലില്‍ വാ വാ
തുമ്പത്തണലില്‍ വാവാ

പട്ടുറുമാലും കെട്ടി ഒരു
പച്ചക്കമ്പിളി ചുറ്റി
എത്തറ കാടുകളെത്തറനാടുക-
ളിത്തറനാളും കണ്ടു

കൊച്ചി കോട്ടകള്‍ കണ്ടോ ഒരു?
കൊച്ചെറണാകുളമുണ്ടോ?
കാഴ്ച്ചകള്‍ കണ്ടു നടന്നപ്പോളെ-
ന്റച്ഛനെയവിടെ കണ്ടോ?
തുമ്പി തുമ്പി........

പീലിച്ചുരുള്‍മുടി ചീകി ഒരു
നീലക്കണ്ണടചൂടി
കൊച്ചെലിവാലന്‍ മീശയുമായെ-
ന്നച്ഛനെയവിടെ കണ്ടോ

കരളുപുകഞ്ഞിട്ടമ്മ എന്‍
കവിളില്‍ നല്‍കിയൊരുമ്മ
എന്‍ കവിളില്‍ നല്‍കിയൊരുമ്മ
കരിവാളിച്ചൊരു മറുകുണ്ടാക്കിയ
കാരിയമച്ഛനറിഞ്ഞോ?

ഒത്തിരിനാളായ് ചുണ്ടില്‍ ഒരു
കിക്കിളിയുമ്മയുമായി
അമ്മകരഞ്ഞിട്ടച്ഛനെ നോക്കി
കണ്ണുനറഞ്ഞൂ തുമ്പീ

പച്ചക്കുതിരയിലേറീ
എന്നച്ഛനുറങ്ങണ തൊട്ടില്‍
കൊണ്ടുവരാമോ കാലേല്‍ തൂക്കി
കൊണ്ടുവരാമോ തുമ്പീ?
തുമ്പി തുമ്പി........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാത്തുമ്മാ ബീവി തൻ
ആലാപനം : കെ രാഘവന്‍, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ബുദ്ധം ശരണം
ആലാപനം : കെ രാഘവന്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
മാനസറാണി
ആലാപനം : എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
പൂമുല്ല പൂത്തല്ലോ
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
എന്തിനു പൊന്‍കനികള്‍
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ചിങ്കാരപ്പെണ്ണിന്റെ
ആലാപനം : ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
അങ്ങാടീ തോറ്റു മടങ്ങിയ
ആലാപനം : എ എം രാജ, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ആയിരം കൈകള്
ആലാപനം : കെ രാഘവന്‍, കോറസ്‌, ശാന്ത പി നായര്‍   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
അലര്‍ശരപരിതാപം
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : കെ രാഘവന്‍
മണിവര്‍ണ്ണനേ ഇന്നു ഞാന്‍
ആലാപനം : എം എല്‍ വസന്തകുമാരി   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍