View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മറക്കാനുള്ളത് ...

ചിത്രംകഥവീട് (2013)
ചലച്ചിത്ര സംവിധാനംസോഹന്‍ ലാല്‍
ഗാനരചനസോഹന്‍ ലാല്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Viji

Marakkanullathu marannu thanneyakanam
marakkanullathu marannu thanneyakanam
parayaanullathu paranju thanneyaakanam
manasse..... maasse.......................
marakkanullathu marannu thanneyakanam

Mukilil niranjathu peythu thornu pokave
manalil pathinjathu thirayil manju pokave
virayaarnna vaakkukal vazhi marannu nilkkave
iniyanyaraanu naam ennarinju vingave
piryaathe ninnoree nizhaladarnnu veezhave
thalarum manasse..................
marakkanullathu marannu thanneyakanam

Paadaathe poyathu niavil neettal aakave
theliyaathe poyathu niravin naalamaakave
mazhavil kinaavukal niarangal vaarnnu mangave
nanavarnoromathan mozhikal thengalaakave
kelkkathe ketoru kavitha nenchiloorave
ariyum manasse......................
marakkanullathu marannu thanneyakanam
parayaanullathu paranju thanneyaakanam
manasse..... maasse.......................
വരികള്‍ ചേര്‍ത്തത്: വിജി

മറക്കാനുള്ളതു മറന്നു തന്നെയാകണം
മറക്കാനുള്ളതു മറന്നു തന്നെയാകണം
പറയാനുള്ളതു പറഞ്ഞു തന്നെയാകണം
മനസ്സേ......... മനസ്സേ...............
മറക്കാനുള്ളതു മറന്നു തന്നെയാകണം

മുകിലിൽ നിറഞ്ഞതു പെയ്തു തോർന്നു പോകവേ
മണലിൽ പതിഞ്ഞതു തിരയിൽ മാഞ്ഞു പോകവേ
വിറയാർന്ന വാക്കുകൾ വഴി മറന്നു നിൽക്കവേ
ഇനിയന്യരാണു നാം എന്നറിഞ്ഞു വിങ്ങവേ
പിരിയാതെ നിന്നൊരീ നിഴലടർനു വീഴവേ
തളരും മനസ്സേ...........................
മറക്കാനുള്ളതു മറന്നു തന്നെയാകണം

പാടാതെ പോയതു നിനവിൽ നീറ്റലാകവേ
തെളിയാതെ പോയതു നിറവിൻ നാളമാകവേ
മഴവിൽ കിനാവുകൽ നിറങ്ങൾ വാർന്നു മങ്ങവേ
നനവാർന്നൊരോർമ്മതൻ മൊഴികൾ തേങ്ങലാകവേ
കേൾക്കാതെ കേട്ടൊരു കവിത നെഞ്ചിലൂറവേ
അറിയും മനസ്സേ..........
മറക്കാനുള്ളതു മറന്നു തന്നെയാകണം
പറയാനുള്ളതു പറഞ്ഞു തന്നെയാകണം
മനസ്സേ......... മനസ്സേ...............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റിലെ പൂമണം
ആലാപനം : ശ്വേത മോഹന്‍   |   രചന : സോഹന്‍ ലാല്‍   |   സംഗീതം : എം ജയചന്ദ്രന്‍
കാറ്റിലെ പൂമണം
ആലാപനം : സുചിത്ര കാർത്തിക്   |   രചന : സോഹന്‍ ലാല്‍   |   സംഗീതം : എം ജയചന്ദ്രന്‍
അളിവേണി
ആലാപനം : മധു ബാലകൃഷ്ണന്‍, മൃദുല വാര്യർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജയചന്ദ്രന്‍