View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കത്തുന്ന വേനലിലൂടെ ...

ചിത്രംവസന്തത്തിന്റെ കനല്‍വഴികളിൽ (2014)
ചലച്ചിത്ര സംവിധാനംഅനിൽ വി നാഗേന്ദ്രൻ
ഗാനരചനഅനിൽ വി നാഗേന്ദ്രൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഅനുരാധ ശ്രീരാം, ആർ കെ രാമദാസ്, ജി ശ്രീറാം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Kathunna venaliloode karunaykkaay karanjukondu
kanalvazhikal thaandi nadannu poyoru kaalam - chudu
kanneerkkaalam
athu kinaavukal chuttukarikkum kanivillaakkaalam
manujane manujan thinnum manasillaakkaalam
(Kathunna)

Kanneerin perumazha kondu chenchora chaalukal kondu - ee
mannine kuzhachu naamoru puthulokam theerthu - avide
nanma than pookkalaaloru pookkaalam theerthu
chempookkaalam theerthu
(kathunna)

Mathangalkkatheethamaay jaathikalkkatheethamaay
manushyaraay ninnukondu manninekkaakkaam - appol
kinaavil naam kondu nadannoru sooryanudikkum
chuvanna sooryanudikkum
chuvanna sooryanudikkum
(Kathunna)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കത്തുന്ന വേനലിലൂടെ കരുണയ്ക്കായ്‌ കരഞ്ഞുകൊണ്ട്‌
കനൽവഴികൾ താണ്ടി നടന്നു പോയോരു കാലം
ചുടുകണ്ണീർക്കാലം
അതു കിനാവുകൾ ചുട്ടുകരിക്കും കനിവില്ലാക്കാലം
മനുജനെ മനുജൻ തിന്നും മനസില്ലാക്കാലം
(കത്തുന്ന)

കണ്ണീരിൻ പെരുമഴ കൊണ്ട്‌ ചെഞ്ചോര ചാലുകൾ കൊണ്ട്‌ - ഈ
മണ്ണിനെ കുഴച്ചു നാമൊരു പുതുലോകം തീർത്തു - അവിടെ
നന്മ തൻ പൂക്കളാലൊരു പൂക്കാലം തീർത്തു
ചെമ്പൂക്കാലം തീർത്തു
(കത്തുന്ന)

മതങ്ങൾക്കതീതമായ് ജാതികൾക്കതീതമായ്
മനുഷ്യരായ്‌ നിന്നുകൊണ്ടീ മണ്ണിനെക്കാക്കാം - അപ്പോൾ
കിനാവിൽ നാം കൊണ്ടു നടന്നൊരു സൂര്യനുദിക്കും
ചുവന്ന സൂര്യനുദിക്കും
ചുവന്ന സൂര്യനുദിക്കും
(കത്തുന്ന)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെന്നലേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നല്ലൊരു നാളെയെ
ആലാപനം : സി ജെ കുട്ടപ്പൻ   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : സി ജെ കുട്ടപ്പൻ
ആളുമഗ്നി
ആലാപനം : രെജു ജോസഫ്‌, രവിശങ്കര്‍, ദേവിക സുബ്രഹ്മണ്യൻ, റജി , ശുഭ രഘുനാഥ്   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
അടിമനുകം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : ജെയിംസ് വസന്തന്‍
അത്തിക്കമ്പിൽ
ആലാപനം : സി ജെ കുട്ടപ്പൻ, സൌമ്യ സനാതനൻ   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : സി ജെ കുട്ടപ്പൻ
കത്തുന്ന വേനലിലൂടെ (F)
ആലാപനം : പി കെ മേദിനി   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : പി കെ മേദിനി
ചെത്തിമിനുക്കി
ആലാപനം : ശ്രീകാന്ത്‌, അമൃത ജയകുമാർ , സോണിയ സംജദ്, മണക്കാട് ഗോപന്‍, യാസിൻ നിസ്സാർ   |   രചന : അനിൽ വി നാഗേന്ദ്രൻ   |   സംഗീതം : എ ആർ രേഹാന